പ്രതിലോമമായ ഭരണം

  • Published on August 29, 1906
  • Svadesabhimani
  • By Staff Reporter
  • 21 Views

Mr. Rajaramarayar was a good Divan Peshkar.  However, there are many indications that he failed as "Divan-in-charge".

തിരുവിതാംകൂർ ദിവാൻ സ്ഥാനത്തുനിന്ന് മിസ്റ്റർ വി. പി. മാധവരായർ രാജിവെച്ച് ഒഴിഞ്ഞതിൻെറ ശേഷം, "ദിവാൻ-ഇൻ-ചാർജ്" ആയി നിയമിക്കപ്പെട്ടിരുന്ന പേഷ്ക്കാർ മിസ്റ്റർ. ടി. രാജരാമരായരുടെ ഭരണത്തെക്കുറിച്ച് "മദ്രാസ് മെയിൽ" പത്രത്തിൻെറ ഒരു കാദാച്ചിൽക ലേഖകൻ എഴുതിയിരിക്കുന്ന അഭിപ്രായം സൂക്ഷ്മഗ്രാഹികളാൽ ആദരിക്കപ്പെടുന്നതാകുന്നു. 

മിസ്റ്റർ രാജരാമരായർ, ദിവാൻ പേഷ്കാർ വേലയിൽ എത്രമേൽ സമർത്ഥനായിരുന്നാലും, ദിവാൻ-ഇൻ-ചാർജ് എന്ന നിലയിൽ തീരെ അപജയമാണ് പ്രാപിച്ചതെന്നുള്ളതിന് പലേ ലക്ഷ്യങ്ങളുമുണ്ട്. മെയിലിൻെറ ലേഖകൻ അഭിപ്രായപ്പെടുന്നതിന്മണ്ണം, മിസ്റ്റർ രാജരാമരായരുടെ ഭരണം, ഗുണദോഷനിരൂപകന്മാരിൽ ഉത്തമങ്ങളായ ആശകളോടുകൂടിയിരിക്കുന്നവർക്കുപോലും പ്രതിലോമ ഗതിയിലായിരുന്നു എന്നുതന്നെ തോന്നുന്നതാണെന്നതിൽ സംശയമില്ലാ. ഇദ്ദേഹത്തിൻെറ ഭരണം ക്ഷന്തവ്യങ്ങളല്ലാത്ത പലേ തെറ്റുകൾകൊണ്ടും, രാജ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാത്തതുകൊണ്ടും കളങ്കിതമായിരുന്നു എന്നുള്ളതിനു ഉദാഹരണങ്ങൾ അനേകം ഉണ്ട്. ഒന്നാമതായി നാണയ സങ്കടം കൊണ്ട് പ്രജകൾ അനുഭവിച്ച ക്ലേശങ്ങൾ ഈ അല്പകാലത്തെ ഭരണത്തെ വിശേഷിപ്പിച്ചിരുന്നു. നാണയ സങ്കടം നിമിത്തം പാവപ്പെട്ട ജനങ്ങൾ ആഹാരസാധനങ്ങൾ വാങ്ങാൻ സാധിക്കാതെയും പലനാൾ വാസ്തവത്തിൽ, ഉപവസിച്ചു എന്ന് പറയാതെ കഴിയുകയില്ലാ, മിസ്റ്റർ രായർ ഈ സങ്കടത്തെ പരിഹരിക്കുവാൻ തക്കശേഷിയുള്ളവനാണെന്ന് തൻ്റെ  പ്രവൃത്തി കൊണ്ട് സൂചിപ്പിച്ചിട്ടില്ല. അദ്ദേഹത്തിൻെറ സിക്രട്ടറിമാരുടെയും, പ്രജാരക്ഷാതൽപരനായ മഹാരാജാവ് തിരുമനസ്സിലെയും ഉത്സാഹവും, ചിന്തയും നിമിത്തം, നാണയക്കുഴപ്പത്തിന് പലപരിഹാര മാർഗ്ഗങ്ങളും തേടി എന്നു വരികിലും, അവ ഫലത്തിൽ നിഷ്പ്രയോജനങ്ങളായി തീർന്നതേയുള്ളു. ഈ സംഗതിയിൽ തൃപ്തികരമായ ഒരു തീർച്ച ചെയ്‍വാൻ ഇതേവരെ കഴിഞ്ഞിട്ടില്ലാ. നാണയ സങ്കടത്തിൻെറ കാര്യം വിട്ടാൽ, മിസ്റ്റർ രാജാരാമരായർ കലാൽ കത്തകയിൽ ചെയ്തിട്ടുള്ള അക്രമം ആണ് മുന്നിട്ടുനിൽക്കുന്നത് ഈ വിഷയത്തിൽ, ചില കുത്തകക്കാരന്മാർക്കുണ്ടായിട്ടുള്ള ചെലവും ആദായ മാർഗ്ഗവും സ്ഥൂലദൃഷ്ടികൾക്കും കാണാവുന്നവയായിരുന്നു. മിസ്റ്റർ രാജരാമരായരുടെ മറ്റൊരു അക്രമവും അനുചിതവുമായ പ്രവൃത്തി, കണ്ടെഴുത്തു വക തമിഴ് ഫാറങ്ങൾ അച്ചടിപ്പിക്കുന്നതിന് മദിരാശിയിലെ, യൂറോപ്യൻ നാമം കുറിച്ചിട്ടുള്ള, നാട്ടുകാരുടെ വകയായ ഒരു അച്ചുകുടത്തിലെ കരാർ കൊടുത്തതാകുന്നു. തിരുവിതാംകൂറിലെ പല അച്ചുകുടങ്ങളിലും ഈ വേല ചെയ്യുന്നതിന് കഴിയുമായിരുന്നിട്ടും കരാർകാർ അച്ചുകൂടത്തിൽ തന്നെ വിശേഷാൽ വേലക്കാരെ നിയമിച്ചു ഇത് ചെയ്യിക്കാമായിരുന്നുവെങ്കിലും, ഇവിടെ വേണ്ടിവരുമായിരുന്ന ചിലവിൽ എത്രയോ വളരെ കൂടുതലായ തുകയ്ക്ക് മദിരാശിക്കാരെ ഏൽപ്പിക്കുവാൻ മിസ്റ്റർ രായർ സമ്മതിച്ചുവെന്നും, മിസ്റ്റർ. വി. പി. മാധവരായരുടെ  കാലത്ത് ഈ ഏർപ്പാട് സ്വീകരിക്കപ്പെടാതെ കിടക്കുകയായിരുന്നുവെന്നും പ്രസിദ്ധമാണല്ലോ. മിസ്റ്റർ രായർ സ്വദേശസ്നേഹമില്ലാത്ത കുത്സിതതന്ത്രനായ ഒരു രാജ്യ ഭരണ കർത്താവിനൊപ്പം ഈ നാടിനെ അനേകം വേലക്കാരെ ഇച്ഛാഭംഗപ്പെടുത്തുകയും ഈ നാട്ടുമുതലിനെ അനുചിതമായി മറുനാട്ടിലേക്ക് എറിഞ്ഞുകളയുകയും ചെയ്ത് അദ്ദേഹത്തിൻെറ തന്ത്രത്തിലുള്ള അദൂര ദ്രിഷ്ട്ടിത്വത്തെ വിളിച്ചുപറയുന്ന അനുഭവമാണല്ലോ. എന്നാൽ, ഈ സംഗതികളെക്കാൾ എത്രയോ ഘോരമായ അദനയ മാന്ത്രി മൂലം പ്രജാസഭകളുടെ കാര്യത്തിൽ പ്രയോഗിച്ചിരിക്കുന്നത്. പ്രജകളുടെ ഹിതാവകാശങ്ങളെ കേൾക്കുന്നതിനും, അതുവഴി അറബിരാജ്യങ്ങൾക്കുവേണ്ടി ആവശ്യമായ പ്രവൃത്തികളെ അറിയുന്നതിനും ഉപകരിക്കുവാൻ മഹാരാജാവ് തിരുമനസ്സിലെ കല്പനയോടുകൂടി വി. പി. മാദവരായർ പുനഃസ്ഥാപിച്ച പ്രജാസഭയുടെ ഇക്കൊല്ലത്തെ നടത്തിപ്പിന് മിസ്റ്റർ രാജരാമരായർ ഏതൊന്നും ഉത്സാഹിച്ചില്ലെന്ന് മാത്രമല്ലാ, സാമാജികന്മാരെ തിരഞ്ഞെടുക്കുവാൻ ഉദ്യമിച്ച താലൂക്ക് ഭരണാധികാരികളുടെ പ്രവൃത്തിയെ മുടക്കുക കൂടി ചെയ്തിരിക്കുന്നു. തിരുവിതാംകൂർ സംസ്ഥാനം ഇപ്പോഴത്തെ അധികാരിയായ മഹാരാജാവ് തിരുമനസ്സിലെ ബുദ്ധിപരിഷ്‌ക്കാരം പഠിത്തം ഉൽകൃഷ്ട ഭരണസിദ്ധാന്തം മുതലായവകൊണ്ടും, പ്രജാസഭ അതിൻെറ യോഗ്യതകൊണ്ടും പരിഷ്‌കൃത രാജ്യങ്ങളുടെ ഗണത്തിൽ ചേരേണ്ടതാണെന്നും കണ്ട് മിസ്റ്റർ വി. പി. മാധവരായർ ചെയ്ത പുതിയ ഏർപ്പാടിനെ പരീക്ഷണത്തിനായിട്ടെങ്കിലും നടത്തിക്കൊണ്ടുപോകുന്നതിന് ഇദ്ദേഹം ഉത്സാഹിക്കാത്തത് അത്ഭുതം തന്നെ. മിസ്റ്റർ മാധവരായർ വളർത്തുവാൻ......പക്ഷെ, ശ്രീമൂലം പ്രജാസഭയാകെ കെട്ടിയോ, ശ്വാസം മുട്ടിച്ചോ, പട്ടിണി ഇടുവിച്ചോ, ഞെക്കിയോ, കൊല്ലുവാൻ തുനിഞ്ഞു എന്ന് ജനങ്ങൾ അപവാദം പരത്തുന്നതിന് അദ്ദേഹം ഇടയാക്കിയത് വാർദ്ധക്യത്താലും രോഗപരിപീഢയാലും അവശനായ അദ്ദേഹത്തിന് ഈ ദുർഫലമായ പ്രജാസഭ നിർവ്വഹണ ഭാരത്തെ  താങ്ങുന്നതിന് സ്വാഭാവികമായി വരാവുന്ന അശക്തിയാലാണെന്ന് സമാധാനപ്പെടാം.

You May Also Like