ഒരു വല
- Published on August 08, 1906
- By Staff Reporter
- 637 Views
അതേ, ഒരു വല തന്നെ. പക്ഷേ, നാം സാധാരണ കാണുന്ന വലയല്ലാ. അത്, രസതന്ത്രജ്ഞൻ്റെ ശക്തിമത്തായ ദൂരദർശനിക്കോ, ആത്മനിരൂപണം ചെയ്യുന്ന വേദാന്തിയുടെ (സൂക്ഷ്മാവലോകന ശക്തിക്കോ വിഷയമായിട്ടുള്ളതല്ല. ചോദ്യം(*...........) (*)സൂക്ഷ്മമായി പറ്റുമെന്ന് പറവാൻ എനിക്കിപ്പോൾ ധൈര്യം വരുന്നുണ്ട്. തങ്ങളുടെ കുട്ടികൾ പഠിച്ചു നന്നായി വന്നിട്ടു വലിയ ഉദ്യോഗം കിട്ടിയാൽ തങ്ങൾക്കും കുടുംബത്തിനും ശ്രേയസ്സുണ്ടാകുമെന്ന് വിചാരിച്ചു പാവങ്ങൾ രക്ഷിതാക്കന്മാർ, "വെള്ളം കൊണ്ട് തൃപ്തിപ്പെട്ട് ചോറ് കുട്ടികൾക്കും" കൊടുത്ത് തങ്ങളുടെ കയ്യിലുള്ളതും കടം കിട്ടുമെങ്കിൽ അതും വ്യയം ചെയ്തു ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യിക്കുന്നു. വല്ല വിധവും മറ്റുറിക്കുലേഷൻ അങ്ങ് കഴിയുമ്പോയേക്കും ചെലവിന്റെ തുകയും കൂടി. അതുവരെ വീട്ടിൽ ഊണു കഴിച്ചു സ്കൂളിൽ പോകാവുന്നവരും ഉണ്ടാകുമല്ലൊ. ഉൽകൃഷ്ട വിദ്യാഭ്യാസം ചെയ്യുവാൻ മദ്രാസ്സിലും മറ്റും അയക്കുന്നത് വലിയ ദ്രവ്യവ്യയം എന്നു തീരുമാനിക്കുന്നു. ഇവിടെ വന്നു ചേരുമ്പോൾ, ഔദാര്യബുദ്ധികളെ ധാരാളമായി കാൺമാൻ തരമില്ലെങ്കിലും "യൗവനാരൂഢയും അപരി ഗ്രഹീതയുമായ പുത്രിയോട് കൂടിയ"വർ അവരുടെ മക്കളുടെയോ, വേണ്ടിയുള്ളവരുടെയോ യൗവനത്തിൻ്റെ ന്യനാധികഭാവത്തെ ആശ്രയിച്ചു, പരോപകാര തല്പരതയും ഉള്ളവരായിരിക്കും. വീട്ടുകാരുടെ ദാരിദ്ര്യവും വിദ്യാഭ്യാസം ചെയ്താൽ കൊള്ളാമെന്നുള്ള ആഗ്രഹവും "ഇടയിടയിൽ വലിച്ചാലുമൊന്നങ്ങടുക്കൽ ചെന്നേക്കൂ" എന്നു പറഞ്ഞു തുടങ്ങും. ഇങ്ങനെ പരസ്പര വിരുദ്ധങ്ങളായ രണ്ടു ശക്തികളുടെ ഇടയിൽ പെട്ട് വലയുന്ന ചെറുപ്പക്കാരെ സഹായിക്കുക എന്ന വ്യജേന തങ്ങളുടെ .......................
വൃത്തത്തെ അതിലംഘിക്കുന്ന മോഹവലക്കുള്ള നൂലു പാവി തുടങ്ങും. അവർ പെടുന്ന വലയുടെ ബലത്തെയോ വലയത്തെയോ അറിയുന്നതിന് ലോക പരിചയമോ സ്വഭാവ പക്വതയോ ലഭിച്ചിട്ടില്ലാത്ത അസ്മാദൃശന്മാർ സന്തോഷഭരിതരായി വിദ്യാഭ്യാസവും തുടങ്ങുന്നു. എഫ്. എ. കഴിഞ്ഞു ബി. എ. പരീക്ഷയ്ക്കു പഠിച്ചു തുടങ്ങി, "നവയൗവനവും വന്നുദിച്ചു" പറങ്ങോടമാരാര് ബി. എ. ബി. എൽ. പാസ്സായതിന് ശേഷമാണ് പറങ്ങോടിക്കുട്ടി വയസ്സറിവിച്ചത്. ഇവിടത്തെ കഥ അങ്ങനെയൊന്നുമല്ല. വല്ല വിധവും ബി. എ. ജയിക്കുമ്പോൾ തന്നെയോ, അതിൽ ഒന്നോ രണ്ടോ വിഷയത്തിൽ മാത്രം ജയിക്കുമ്പോഴേയ്ക്കോ, ഇവിടെ രാഗമൊന്നു മാറി. വേണ്ടി വന്നാൽ, ചില സുന്ദര ബ്രാഹ്മണരുടെ പുറപ്പാടായി. എന്തിന്? താൻ രാജ്യക്ഷേമത്തിന് നാനാഭാഗങ്ങളിൽ സർക്ക്യൂട്ട് ചെയ്യേണ്ടവനല്ലേ? പോക തന്നെ. "വാവും കുളിക്കാം ഉപ്പും കൊള്ളാം" ഇങ്ങനെ ആയാലുമായി, ഇതുവരെ സഹായിച്ചവനും ഇനി(*),,,,,,,,,, കല്പിച്ചാൽ, “റാനെന്നാല്ലാതിപ്പരിഷക്കൊന്നുരിയാടാമോ? ഇങ്ങനെയാണ് രക്ഷിതാക്കളുടെ കഥ. സാധുക്കൾ! രക്ഷിതാക്കന്മാരുടെ ഉദ്ദേശസാദ്ധ്യം വന്ധ്യാ പുത്രത്വം പ്രാപിച്ചു; എങ്കിലും അവരുടെ മനോരാജ്യം മുമ്പിലത്തേക്കാൾ വളരെ കൂടുതലായിട്ടുണ്ട്. അതുപോരേ? ഓഹോ! ധാരാളം! പോരെങ്കിൽ പതിനഞ്ചിൽ കുറയാതെ ഒരു ശമ്പളം തൻ്റെ ഡിപാർട്ടുമെൻ്റിലോ മറ്റോ വാങ്ങിത്തരുന്നു. "അങ്ങത്തേയ്ക്ക് അവനെ ബഹുകാര്യമാണ്"- എന്നു പറഞ്ഞു രക്ഷിതാക്കന്മാർ വടിയൂന്നി വയറ് മൂടി തിണ്ടാടി നടക്കുന്നു. ശമ്പളം കിട്ടുന്നതിൽ വല്ലതും അയച്ചു തരുമെന്നുള്ള ആശ കുറേക്കാലം കൊണ്ട് ഇല്ലാതെ ആകുമെങ്കിലും, ജഡ്ജി ഉദ്യോഗവും മറ്റും കിട്ടാൻ അവകാശമുള്ളത് അനുഭവമാണല്ലോ. അതങ്ങനെ അവിടെ കളിക്കട്ടെ.
ഇവിടത്തെ കഥ നന്നാ പരുങ്ങലുമാണ്. സംബന്ധം കഴിഞ്ഞാൽ പിന്നെ ഭാര്യയുടെ വീട്ടിൽ താമസിക്കുന്നത് "ഡിഗ്നിറ്റിക്കു" കുറവാണെന്നാണ് പറയാറുള്ളത്. അങ്ങിനെ ആകുമ്പോൾ ഒന്നു മാറി താമസിയ്ക്കണം. ചെറുപ്പം മുതൽ അമിത സുഖാനുഭവത്തിൽ വളർന്ന ഈ യുവതികളുടെ പരിചര്യക്കാണ് അതിലേറെ ബുദ്ധിമുട്ട്. വാല്യക്കാരനേയും വാല്യക്കാരിയേയും നിയമിക്കുന്നതിന് പണം കഷ്ടി. ഇനി എന്താ ഗതി, എന്നിങ്ങനെ വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ തപാൽ ശിപായി പടിക്കൽ വന്നു വിളിക്കുന്നു. കതക് തുറന്നപ്പോൾ ഒരു എഴുത്ത് ഉണ്ടെന്നു പറഞ്ഞ് അത് തരുന്നു. (*) ................ (*)സെക്രട്ടറി മിസ്റ്റർ കണ്ണൻ്റെ ഒരപേക്ഷയാണ്. എന്നെ അതിലൊരു ആണറ്റി മെമ്പറായി ചേർത്താൽ കൊള്ളാമെന്ന് അവർക്ക് ആഗ്രഹമുണ്ടെന്നും, അങ്ങനെ സമ്മതമുള്ള പക്ഷം ഉടനെ അറിയിച്ചു തരണമെന്നുള്ളതിന് പുറമേ ആ സഭയിലെ നിയമങ്ങൾ അച്ചടിച്ച ഒരു നോട്ടീസ്സുമുണ്ടായിരുന്നു. ഈ നോട്ടീസ്സ് കഴിഞ്ഞ. 14 ലക്കം "സ്വദേശാഭിമാനി"യിൽ പ്രസിദ്ധം ചെയ്തിട്ടുള്ളതാണുതാനും. ഇത് വായിച്ച ഉടനെ, "മിളിതംപദയുഗളേ നിഗളിതയാ മാർഗ്ഗിതയാലതയാ" എന്നു ഞാനറിയാതെ ഒന്നു പാടിപ്പോയി. ഈ സമാജത്തിൽ ചേർന്നതുകൊണ്ടു ചെലവിൻ്റെ ഭൂരിഭാഗവും ലാഭമായി. എന്നിട്ടും, ശേഷിച്ച ചിലവിനു കഷ്ടിയാകുമ്പോൾ, "മാർജ്ജാര ക്ഷീരന്യായം" എനിയ്ക്കു സ്വാധീനമായത് കൊണ്ട് ചില കൗശലങ്ങളുമുപയോഗിച്ച് അതും നിവർത്തിച്ചു പോരുന്നു. വേണ്ടാത്ത അഭിമാനം കരുതിയില്ലെങ്കിൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ ചിലപ്പോഴൊക്കെ വണ്ടിയിലും മറ്റും കയറിപ്പോകുന്നതിന് തരമുണ്ടാകുമല്ലോ എന്നും വിചാരിക്കാറുണ്ട്. ഇങ്ങനെ ഒക്കെ ആണെങ്കിലും, എന്നെ ഇങ്ങനെ ഒരു സ്ഥിതിയിലാക്കിയ മഹാനുഭാവന് ദീർഘായുസ്സും ഉന്നതപദവിയും കിട്ടുവാൻ സദാ പ്രാർത്ഥിക്കുന്നതേ ഉള്ളൂ. അപ്രകാരം സംഭവിച്ചില്ലെങ്കിൽ എൻ്റെ കഥ ഇതിലെത്രയോ ശോചനീയമായി പരിണമിക്കുമായിരുന്നു(*) .............അയ്യോ! കഷ്ടം സ്മരിക്കാൻ പോലും സാധ്യമല്ല.
ഹേ മാന്യ വിദ്യാർത്ഥികളേ! നിങ്ങൾ ഇപ്രകാരമുള്ള വലയിൽ പെടരുതേ. ജീവിതരണത്തിൽ അക്ഷീണമായ പരാക്രമത്തോടുകൂടി നിങ്ങൾ തനിച്ചു നിന്നു യുദ്ധം ചെയ്യിൻ. നിങ്ങളുടെ പരാക്രമത്തെ ഉല്ലംഘനം ചെയ്യുന്ന ശൃംഖലകളിൽ നിങ്ങൾ അകപ്പെടരുത്. ഭാര്യാ ഭർത്തൃ ശബ്ദത്തിൽ അന്തർഭവിച്ചിരിക്കുന്ന ആ അനുരാഗബന്ധം നിങ്ങൾക്കു സുലഭമാകണമെങ്കിൽ, വിവാഹം അനുരാഗ പ്രേരിതമല്ലാത്ത വിഷയത്താൽ ആകർഷിക്കപ്പെടാതെ സൂക്ഷിച്ചുകൊള്ളുവിൻ.(*****)
(*)missing
(*****)not clear