കേരളവാർത്തകൾ - പറവൂർ

  • Published on August 08, 1906
  • By Staff Reporter
  • 326 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                       (സ്വന്തലേഖകന്‍)

                                                                                                       കര്‍ക്കടകം 18.

                                     എക്സൈസ് അസിസ്റ്റന്‍റ്

 മിസ്റ്റര്‍ എന്‍. രാമന്‍പിള്ള ബി. ഏ. സര്‍ക്കീട്ടായി സ്ഥലത്തുവന്നു പരിശോധനകള്‍ നടത്തുകയും കറുപ്പും കഞ്ചാവും കുത്തക തനതാണ്ടത്തെക്കാള്‍ ********** 690 ഉറുപ്പിക കൂടുതല്‍ തുകയ്ക്കു ലേലംവിളിച്ചു ഉറപ്പിക്കുകയും ചെയ്തുംവച്ചു മടങ്ങിപ്പോയിരിക്കുന്നു.

 ആശുപത്രി ചികിത്സയ്ക്കായി വരുന്ന അനേകം രോഗികള്‍ ആശുപത്രിയില്‍ ഔഷധങ്ങള്‍ ഇല്ലാത്തതുകൊണ്ടു നിരാശപ്പെട്ടുവരുന്നതായി അറിയുന്നു.

                                              പന്ത്രണ്ടാംമാസം.

 മരിച്ചുപോയ പാലിയത്തു വലിയച്ഛന്‍ അവര്‍കളുടെ മാസഅടിയന്തിരം ഈ മാസം 20നു - ചേന്നമംഗലത്തു പാലിയത്തുവച്ച് അതികേമമായി നടത്തപ്പെടുന്നതാണ്. ഇതുസംബന്ധിച്ച് അനേകദാനങ്ങളും ബ്രാഹ്മണസദ്യയും സര്‍വാണി മുതലായവയും അന്നേദിവസം ആയിരപ്പറ അരിവെപ്പും ഉണ്ടുപോല്‍. ഈ ക്ഷാമകാലത്തു ഇത്രവളരെ അരിവച്ചു സദ്യകഴിക്കുന്നത് ഒരു വലിയ ധര്‍മ്മമാണെന്നുള്ളതിനു സന്ദേഹമില്ല.

You May Also Like