കേരളവാർത്തകൾ
- Published on May 02, 1906
- By Staff Reporter
- 551 Views
ലേഖകന്മാരറിവാൻ
ഇത്തവണ സ്ഥലച്ചുരുക്കത്താൽ പല വർത്തമാനക്കത്തുകളും നീക്കിവെക്കേണ്ടിവന്നിട്ടുണ്ട്.
ആക്ടിങ് ദിവാൻ മിസ്റ്റർ രാജാരാമരായരുടെ സുഖക്കേട് മിക്കവാറും ഭേദപ്പെട്ടിരിക്കുന്നു.
* * *
ചീഫ് ഇഞ്ചിനീയർ മിസ്റ്റർ ബാസ്റ്റൊ, വടക്കൻ താലൂക്കുകളിൽ സർക്കീട്ടു പോയിരിക്കുന്നു.
* * *
പോലീസ് സൂപ്രണ്ട് മിസ്റ്റർ ബെൻസിലിയും മദാമ്മയും കൊടക്കനാലിൽ പോയി പാർത്തുവരുന്നു.
* * *
തെക്കൻ ഡിവിഷൻ സാനിട്ടറി ആഫീസറായി മിസ്റ്റർ തോമസ്സിനെ നിശ്ചയം ചെയ്തിരിക്കുന്നു.
* * *
കൊഴുമ്പിൽ പോയിരുന്ന, സർക്കാർ വക്കീൽ മിസ്റ്റർ മുത്തുനായകംപിള്ള മടങ്ങി എത്തിയിരിക്കുന്നു.
* * *
അഞ്ചൽ സൂപ്രേണ്ട് മിസ്റ്റർ തെരവിയംപിള്ള സർക്കീട്ട് കഴിഞ്ഞു തിരുവനന്തപുരത്ത് മടങ്ങി എത്തിയിരിക്കുന്നു.
* * *
..... ആശുപത്രിയിലെ അസിസ്റ്റൻ്റായ മിസ്റ്റർ മാത്തൻ ചിത്തഭ്രമത്താൽ ഓടിപ്പോയിരിക്കുന്നു എന്നറിയുന്നു.
* * *
തൃച്ചൂർ ഭാരതവിലാസം അച്ചുക്കൂടം സഭയുടെ വാർഷികോത്സവം മേടം 22 നു. വെള്ളിയാഴ്ച്ച ആഘോഷിക്കപ്പെടുന്നതാകുന്നു.
* * *
കോട്ടയം അസിസ്റ്റൻ്റു എക്സൈസ്സ് കമിഷണർ മിസ്റ്റർ എൻ. രാമൻപിള്ള ബി. ഏ. തിരുവനന്തപുരത്ത് ചെന്നിരിക്കുന്നു.
* * *
പള്ളിക്കെട്ട് അടിയന്തരം പ്രമാണിച്ചു ഈ സംസ്ഥാനത്തെ സകല കച്ചേരികളും നാലു ദിവസത്തേക്കു ഒഴിവാക്കപ്പെടുന്നതാണ്.
* * *
വലിയ കൊട്ടാരം സാർവാധികാര്യക്കാരുടെ ആഫീസ് ആയ പകടശാല , പള്ളിക്കെട്ടടിയന്തരം പ്രമാണിച്ച് തേവാരത്തു കോയിക്കൽ മാറ്റിയിട്ടിരിക്കുന്നു.
* * *
ആക്ടിങ് ദിവാൻ മിസ്റ്റർ രാജാരാമരായരെ ചികിത്സിക്കുവാനായി തിരുവനന്തപുരത്തേക്കു പോയിരുന്ന ഡോക്ടർ പി. ലക്ഷ്മണൻ കൊല്ലത്തേക്കു മടങ്ങിയിരിക്കുന്നു.
* * *
വടക്കൻ ഡിവിഷൻ അസിസ്റ്റൻ്റു കൺസർവെറ്റർ മിസ്റ്റർ സി. ഹെബർളി ചാർജ്ജേറ്റു ജോലിയിൽ പ്രവേശിച്ചിരിക്കുന്നു.
* * *
തിരുവനന്തപുരം ലേഖകൻ പറയുന്ന പൂജപ്പുര ലഹളയിൽ മുറിവേറ്റ ഒരു മഹമ്മദീയൻ ആശുപത്രിയിൽ കിടന്നു മരിച്ചു പോയിരിക്കുന്നു.
* * *
ആലപ്പുഴെ മൂന്നു നാലു പോലീസ്സുകാർ കൂടി സാധുവായ ഒന്നു രണ്ടു തട്ടാന്മാരെ കഠിന ദേഹോപദ്രവം ഏല്പിച്ചിരിക്കുന്നതായി ഒരന്യായം ഫയലായിരിക്കുന്നു.
* * *
പള്ളിക്കെട്ട് പ്രമാണിച്ച് ബന്തവസ്സിന് 125 കോൺസ്റ്റബിൾമാരെയും,8 ഹെഡ് കോൺസ്റ്റബിൾമാരെയും, 6 ഇൻസ്പെക്റ്റർമാരെയും വിശേഷാൽ നിയമിക്കുന്നതാണ്.
* * *
ഡർബാർ ഫിസിഷ്യൻ ഇല്ലാതിരിക്കുന്ന കാലത്ത് ആഫീസ് വക കാര്യങ്ങളന്വേഷിപ്പാൻ അസിസ്റ്റൻ്റ് സർജൻ കേ. മാധവൻ പിള്ള അവർകളെ ചുമതലപ്പെടുത്തിയിരിക്കുന്നു.
* * *
കോഴിക്കോട്ടു ഡിപ്യൂട്ടി കളക്റ്ടർ മിസ്റ്റർ സി. ഗോപാലൻ നായർ, തൻ്റെ സഹോദരനായ ബഹുമാനപ്പെട്ട ശങ്കരൻ നായരവർകളുമൊരുമിച്ച് ഇംഗ്ലണ്ടിലേക്കു പോയിരിക്കുന്നു.
* * *
കഴിഞ്ഞ വാരം വ്യാഴാഴ്ച രാത്രി, തിരുവനന്തപുരത്തു പുത്തൻ ചന്തയിൽ ഒരു ജവളിക്കച്ചവടക്കാരൻ്റെ പീടികയിൽ നിന്നും. 1500 രൂപായ്ക്ക് സാമാനങ്ങളും പവനും ആരോ കളവു ചെയ്തിരിക്കുന്നു.
* * *
എക്സൈസ് കമിഷണർ മിസ്റ്റർ പൊന്നമ്പലം പിള്ള കൊല്ലത്തേക്കു പോയിരിക്കുന്നു. അവിടെ കലാൽ ഏർപ്പാടു സർക്കാരിൽ നിന്നും നടത്തുന്നതിനെപ്പറ്റി ആലോചിപ്പാനാണ്.
* * *
കഴിഞ്ഞ 18 നു വൈകുന്നേരത്തു വർക്കലെ കോവൂർ ദേശത്തുകാരനായ ഒരീഴവനും, 19 നു വൈകുന്നേരത്ത്, അവിടെ പുല്ലാനിക്കോട്ടു ഒരു നായർ സ്ത്രീയും ഇടിവെട്ടേറ്റു മരിച്ചുപോയിരിക്കുന്നു.
* * *
നാലഞ്ചു ദിവസമായി ക്രമേണ വർദ്ധിച്ചു കൊണ്ടിരിക്കുന്ന മഴ നിമിത്തം ഇവിടങ്ങളിൽ ജലപ്രവാഹം കലശലായിരിക്കുന്നു. വാമനപുരം ആറ്റിൽ വെള്ളപ്പൊക്കം നിമിത്തം യാത്രക്കാർക്ക് കടന്നുപോകാൻ നന്നെ വൈഷമ്മ്യമുണ്ട്.
* * *
ആലപ്പുഴെ ചില മഹമ്മദീയ യുവാക്കൾ "ശംസുൽ ഇസ്ലാം" എന്ന നാമധേയത്തിൽ ഒരു സഭ കൂടിയിരിക്കുന്നു. ഈ സഭയുടെ പ്രധാന ഉദ്ദേശ്യം മഹമ്മദീയരുടെ ഇടയിൽ ഉള്ള അന്ധവിശ്വാസങ്ങൾ നീക്കി പരിഷ്കാരങ്ങൾ വർദ്ധിപ്പിക്കണമെന്നാണെന്നറിയുന്നു.
* * *
ചെങ്ങന്നൂർ കൃഷി വാണിഭക്കമ്പനിയുടെ ഒരു സാമാന്യയോഗം മേടം 30 നു പകൽ 3മണിക്ക് മേൽപ്പടി കമ്പനി ആഫീസിൽ കൂടുന്നതാണ്. ആ അവസരത്തിൽ, ഹൈക്കോടതി വക്കീൽ പി. ജി. ഗോവിന്ദപ്പിള്ള ബി. ഏ. ബി. എൽ. അവർകളുടെ ഒരു പ്രസംഗം ഉണ്ടായിരിക്കും.
* * *
വടക്കൻ ദിക്കുകളിലെ പൂരങ്ങളിൽ തൃച്ചൂർപൂരം കഴിഞ്ഞാൽ അടുത്തതായി നിൽക്കുന്ന ആറാട്ടുപുഴ പൂരം ഭംഗിയായി കഴിഞ്ഞിരിക്കുന്നു. എൺപതോളം കൊമ്പനാനകളുണ്ടായിരുന്നതിൽ പ്രാധാന്യം സിദ്ധിച്ചത് പ്രസിദ്ധപ്പെട്ട വലിയ ബാലകൃഷ്ണനായിരുന്നു.
(ഒരു ലേഖകൻ)
* * *
കുന്നത്തുനാട് തഹശീൽദാർ ഹരിഹരയ്യർ ...........20 ദിവസത്തെ അവധിയിന്മേൽ വൈക്കത്തിനു പോയിരിക്കുന്നു. പകരം മജിസ്ട്രേട്ടു ചാർജ്ജു ആലങ്ങാട്ടു മജിസ്ട്രെട്ടും റെവന്യു ചാർജ്ജു സ്ഥലം ഡിപ്ടി തഹശീൽദാർ കേ. പരമേശ്വരൻപിള്ള ബി. ഏ. അവർകളും ആണ് വഹിക്കുന്നത്.
* * *
ഈ മാസം 30 മുതൽ, മലബാറിൽ പട്ടാമ്പിക്കടുത്ത് കുമാരനല്ലൂരിൽ നിന്ന്, "സ്വദേശി" എന്ന പേരിൽ ഒരു മാസിക പത്രം തുടങ്ങുന്നതാണ്. ഫുൾസ്കേപ് വലിയത്തിൽ 8 ഭാഗങ്ങൾ ഉള്ള ഈ മാസികയുടെ പ്രവർത്തകൻ മുമ്പു "ചക്രവർത്തി" എന്ന മാസിക നടത്തിയിരുന്ന കേ. രാമൻ മേനോനവർകളാകുന്നു. ഒരുറുപ്പികയാണ് പത്രവില. മിസ്റ്റർ മേനോന്റെ ഉദ്യമം സഫലമാകട്ടെ.
* * *
പെരുമ്പാവൂർ നാട്ടുവൈദ്യനും ആന ചികിത്സയിൽ നിപുണനും ആയ ശങ്കരൻ നമ്പ്യാരവർകൾ പല ആനകളെയും ചികിത്സിച്ചു രക്ഷപ്പെടുത്തിയ കൂട്ടത്തിൽ, അവശതയിൽ പെട്ടു മരിച്ചു പോകുമെന്നു തോന്നത്തക്ക സ്ഥിതിയിൽ എത്തിയിരുന്ന വലിയ ബാലകൃഷ്ണൻ ആനയെ ചികിത്സിച്ചു പൂർവാധികം ഗംഭീരനാക്കി തീർത്തിരിക്കുന്നു. മിസ്റ്റർ നമ്പ്യാർ ആനവൈദ്യത്തിൽ ചെയ്തുവരുന്ന ശ്രമങ്ങളെ ഗവർമ്മെൻ്റിൽ നിന്നും അറിഞ്ഞു തക്കവണ്ണം പ്രോത്സാഹിപ്പിക്കയും നാട്ടുവൈദ്യത്തിൽ നല്ലവണ്ണം കൃത്യനിഷ്ഠയോടുകൂടി ഇരിക്കുന്നതിനു ചട്ടം കെട്ടുകയും ചെയ്യുമെന്നു വിശ്വസിക്കുന്നു.
(ഒരു ലേ)
News Round-Up – Kerala
- Published on May 02, 1906
- 551 Views
For the attention of the reporters:
Due to limitations in available space, several reports have been deferred this time.
* * *
The acting Dewan Mr. Rajarama Iyer's illness has mostly been cured.
* * *
Mr. Basto, the Chief Engineer, has gone for an inspection of the northern taluks.
* * *
Superintendent of Police Mr. Bensley and his wife have moved to live in Kodaikanal.
* * *
Mr. Thomas has been appointed as the Southern Division Sanitary Officer.
* * *
Mr. Muthanayakam Pillai, the government lawyer, who had gone to Kozhumbu, has returned.
* * *
Postal Superintendent Mr. Theraviyam Pilla has returned to Thiruvananthapuram after completing the inspection.
* * *
It is learned that Mr. Mathan, an assistant at the hospital, has run away due to delirium.
* * *
The annual festival of Thrissur Bharatavilasam Press club is to be celebrated on the 22nd of Medam (Mid May), Friday.
* * *
Mr. N. Raman Pillai B. A., Assistant Excise Commissioner of Kottayam, had gone to Thiruvananthapuram.
* * *
All courts in this state will be closed for four days due to the Pallikettu (royal marriage) ceremony.
* * *
The office of the sovereigns in the Royal Palace has been relocated to Thevaram at Koyikkal in connection with the royal marriage ceremonies.
* * *
Dr. P. Lakshmanan, who went to Thiruvananthapuram to attend to the acting Dewan Mr. Rajarama Iyer, has returned to Kollam.
* * *
Mr. C. Heberly, the Assistant Conservator of the Northern Division, has assumed office.
* * *
According to the Thiruvananthapuram correspondent, a Muslim individual who sustained injuries in the Poojapura riot has passed away in the hospital.
* * *
A complaint has been filed alleging that three or four policemen in Alappuzha have caused severe physical harm to one or two goldsmiths.
* * *
In preparation for the royal marriage, 125 constables, 8 head constables, and 6 inspectors are set to be specially appointed for security duties.
* * *
During the absence of the Durbar Physician, Assistant Surgeon K. Madhavan Pillai has been appointed as the in-charge.
* * *
Kozhikode Deputy Collector, Mr. C. Gopalan Nair, has gone to England with his brother, Hon'ble Sankaran Nair.
* * *
Last Thursday night, at Puthanchantha in Thiruvananthapuram, goods and sovereigns worth Rs. 1500 were stolen from a cloth merchant's stall.
* * *
Excise Commissioner Mr. Ponnambalam Pillai has gone to Kollam. He will discuss the arrangements which are to be considered by the government for liquor taxation there.
* * *
Excise Commissioner Mr. Ponnambalam Pillai has traveled to Kollam, where he will review arrangements related to liquor taxation to be implemented by the government.
* * *
On the evening of the 18th, a man from the Varkala Kovoor area, and on the evening of the 19th, a Nair woman from Pullanikot, were killed by lightning strikes.
* * *
Due to the rain gradually intensifying over the past four to five days, there has been an increase in water flow in some of the areas. The flooding in Vamanapuram is causing difficulties for passengers, making travel challenging. * * *
Some Muslim youths in Alappuzha have established a congregation named 'Shamsul Islam.' The primary objective of this organisation is to dispel superstitions and advocate for reforms within the Muslim community.
* * *
A general body meeting of the Chengannur Agricultural Products Trading Company is scheduled to take place on Medam 30th (mid-May) at 3 pm at the company's office. On this occasion, P. G. Govindappilla, B.A., B.L., a High Court lawyer, will be delivering a speech.
* * *
The Arattupuzha Pooram, second only to the renowned Thrissur Pooram among the northern Poorams, has been joyously celebrated. Significantly, the celebrated tusker Balakrishnan took center stage among the approximately eighty tuskers in attendance.
(A reporter)
* * *
Tehsildar Harihara Iyer of Kunnathunad has proceeded on a 20-day leave to Vaikkom. During his absence, the role of Magistrate will be assumed by Alangot Magistrate, while the Deputy Tehsildar K. Parameswaran Pillai, B.A., will act as the Revenue In-Charge in his stead.
* * *
Starting from the 30th of this month, a monthly newspaper titled "Swadeshi" will be launched from Kumaranallur near Pattambi in Malabar. The editor of this magazine, which comprises 8 fullscape-sized parts, is K. Raman Menon, the former proprietor of the magazine "Emperor." The newspaper is priced at one rupee. Wishing Mr. Menon every success in his endeavour.
* * *
Dr. Sankaran Nambiar, a local doctor from Perumbavoor and an expert in elephant treatment, has successfully treated and saved numerous elephants. Notably, he played a crucial role in the recovery of the ailing elephant, Balakrishnan, who was on the verge of death. Given Dr. Nambiar's well-recognised expertise in elephant medicine, it is imperative that the government encourages his efforts, and establishes rules to promote good practices in indigenous medicine.
(A reporter)
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.