കേരളവാർത്തകൾ - കൊല്ലം

  • Published on August 08, 1906
  • By Staff Reporter
  • 478 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                                                                                           ആക്രമണം 

കൈപ്പിരിശ്ശേരി ചിറ പൊതുജനോപകാരാർത്ഥം സർക്കാരിൽ നിന്നും ഒഴിച്ചിടപ്പെട്ടിട്ടുള്ള ഒന്നാണ്. വേനൽ കാലങ്ങളിൽ കന്നുകാലികൾക്ക് പ്രത്യേകമായും, മറ്റു കാലങ്ങളിൽ പൊതുവിലും ഉപകാരപ്രദമായിരിക്കുന്ന ഈ ചിറ ഇപ്പോൾ ഒരു വീട്ടുകാരുടെ സ്വന്തമാണെന്നും മറ്റും ഓരോ ചിഹ്നങ്ങളാൽ വെളിപ്പെട്ടു കാണുന്നു. ചിറയുടെ വടക്കേ ഭാഗം രണ്ടുമൂന്നു ദണ്ഡു, വീതിയിലും, പതിനാലോളം ദണ്ഡു നീളത്തിലും മണ്ണിട്ട് നികത്തി തുടങ്ങിയിരിക്കുന്നു. മജിസ്ട്രേറ്റ് ഇതറിയട്ടെ. 

                                                                                                                            റെസിഡൻസി 

ഇവിടെത്തെ "റെസിഡൻസി"യെ റെസിഡൻ്റ് അവർകളുടെ അധികാരത്തിൽ നിന്നും പിരിച്ചു ഇഞ്ചിനീയർ മരാമത്ത് വകുപ്പിൽ ചേർക്കുന്നതാണെന്നറിയുന്നു. ആഫീസുകളിൽ കിടപ്പുള്ള സാമാനങ്ങൾ ഇവിടെനിന്ന് തിരുവനന്തപുരത്തോ മറ്റോ കൊണ്ടുപോകുന്നതും തത്സംബന്ധമായി ദിവാൻ പേഷ്കാർ താമസിയാതെ റെസിഡൻസിയിൽ എത്തി സാമാനങ്ങൾ എണ്ണമേൽക്കുന്നതുമാണെന്ന് കേൾക്കുന്നു. റെസിഡൻസിയിലെ ആവശ്യങ്ങൾക്കായി ആറു കൂലിക്കാരെ ഗവൺമെൻ്റിൽ നിന്നും അനുവദിച്ചു കൊടുക്കണമെന്നുണ്ട്. എന്തായാലും, "ഹൃദ്യാനന്ദം തിരുപമതമം ........നകുമദിവൃമായോ-രുദ്യാനത്തിൽ സുഖമനുഭവിക്കേണമെന്നാണെങ്കിൽ" ഇത്യാദി ...... സന്ദേശത്തിലെ വർണ്ണനകൾ മാത്രം ശേഷിക്കുമെന്നു  തോന്നുന്നു.  

You May Also Like