പ്രജാസഭ

  • Published on October 24, 1906
  • By Staff Reporter
  • 1062 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ശ്രീമൂലം പ്രജാസഭയുടെ തൃതീയ വാർഷികയോഗം ഈ വരുന്ന ജനുവരി 4- നു-ക്ക്  ധനു 20-ന് നടത്തപ്പെടുന്നതാണെന്ന് നിശ്ചയിച്ചു കഴിഞ്ഞുവല്ലൊ. ഇത് സംബന്ധിച്ച്, സഭാസാമാജികന്മാരെ തെരഞ്ഞെടുത്തയയ്‌ക്കേണ്ടതിനെപ്പറ്റിയുള്ള നിബന്ധനകളെ ഇക്കഴിഞ്ഞ കന്നി 30- നു-ലെ സർക്കാർ ഗസറ്റിൽ ചേർത്തു കാണുന്നു. ഈവക നിബന്ധനകൾ കഴിഞ്ഞ കൊല്ലത്തിലെ നിബന്ധനകളിൽ നിന്ന് കുറെ ഭേദപ്പെട്ടവയാണെങ്കിലും, കാലം വൈകി പുറപ്പെട്ടിരിക്കുന്നു എന്നുള്ള ആക്ഷേപം നാടെങ്ങും മുഴങ്ങുന്നുണ്ട്. സാമാജികന്മാരെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഓരോ താലൂക്കിലെയും അംഗങ്ങൾ, കഴിഞ്ഞ കൊല്ലം താലൂക്കാധികൃതന്മാരുടെ അറിയിപ്പ് അനുസരിച്ചാണ് തെരഞ്ഞെടുപ്പിനു വന്നു ചേർന്നിരുന്നത്. എന്നാൽ, ഇക്കൊല്ലം, തെരഞ്ഞെടുപ്പിന് സമ്മതിദാനം (വോട്ട്) ചെയ്യാൻ അധികാരപ്പെട്ടവർ തുലാം 10-നു മേൽ താമസിയാതെ താലൂക്ക് തഹശീൽദാർക്ക് വിവരം കാണിച്ച് എഴുതി അയച്ച് അറിവു കൊടുക്കണമെന്നാണ്, നിബന്ധിച്ചിരിക്കുന്നത്. ഇത്, കഴിഞ്ഞ ആണ്ടത്തേതിൽ ഭേദപ്പെട്ട നിബന്ധനയാണ്.   തഹശീൽദാരന്മാർ സമ്മതിദാനം ചെയ്യാൻ യോഗ്യന്മാരായ അംഗങ്ങളെ എല്ലാവരെയും തെരിയപ്പെടുത്താതെയാണ് തിരഞ്ഞെടുപ്പ് യോഗം വിളിച്ചു കൂട്ടിയതെന്നുള്ള പരാതി ഇക്കഴിഞ്ഞ കൊല്ലം ചിലെടങ്ങളിൽ  ഉണ്ടായിരുന്നു. ഇക്കൊല്ലം ആ അപരാധം തഹശീൽദാരന്മാരുടെ മേൽ ചുമത്തുവാൻ വഴി വെച്ചിട്ടില്ലാ. എന്നാൽ തുലാം 20 - നകം തിരഞ്ഞെടുപ്പ് യോഗം വിളിച്ച് കൂട്ടണമെന്നും, അതിനു മുൻപായി, സമ്മതിദാനം ചെയ്യാൻ യോഗ്യതയുള്ളവരുടെ പേരുകളെ മറ്റു താലൂക്ക് തഹശീൽദാരന്മാരോട് ആലോചിച്ച് ശരിപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പുയോഗത്തിന്   ഏഴ് ദിവസം മുമ്പ് എല്ലാവർക്കും അറിവ് കൊടുക്കണമെന്നും മറ്റും ചില നിബന്ധനകൾ ചെയ്തിരിക്കുന്നത് കൊണ്ട് തുലാം 15-നോടുകൂടിയെങ്കിലും, സമ്മതിദാനം ചെയ്യാൻ യോഗ്യതയുള്ളവർ, അപേക്ഷാ ഫോറം ഒപ്പിട്ട് തഹശീൽദാർക്ക് എത്തിച്ചു കൊടുക്കേണ്ടതാണല്ലൊ.. എന്നാൽ കന്നി 30-നുലെ സർക്കാർ ഗസറ്റിലുള്ള ഈ നിബന്ധനകൾ തിരുവിതാംകൂറിൻെറ എല്ലാ ഭാഗങ്ങളിലും ഈ 15-നു മുമ്പായി അറിയുമോ എന്നുള്ളത് കുറെ സംശയഗ്രസ്തമാണ്. സർക്കാർ ഗസറ്റ് തന്നെ അത്ര പ്രചുരപ്രചാരമുള്ളതല്ല. അതിൻെറ പ്രതികൾ എല്ലായിടത്തും എത്തിക്കഴിയുന്നതിന് രണ്ടാഴ്ചയോളം വേണം. ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ഗസറ്റ് 20 നാഴിക അകലെയുള്ള ഈ സ്ഥലത്തു കിട്ടുന്നത് തന്നെയും വ്യാഴം ഉച്ചക്ക് മേലാണ്. ഈ സ്ഥിതിക്ക് പറവൂർ മുതലായ ദൂരസ്ഥലങ്ങളിലെ "ആരും കേറാമൂല"കളിൽ ഇവ എത്തുന്നത് എത്രയോ താമസിച്ചായിരിക്കും. അതിനാൽ പല തവണ സമ്മതിദാനം ചെയ്യാൻ അർഹതയുള്ളവരെല്ലാപേരും തിരഞ്ഞെടുപ്പിന് കൂടിയിട്ടില്ലെന്നു വന്നാൽ, അത് ആശ്ചര്യകരമല്ലാ.  നിബന്ധനകൾ കാലേക്കൂട്ടി പുറപ്പെടുവിക്കുകയോ, തിരഞ്ഞെടുപ്പ് യോഗം കുറേക്കൂടി താമസിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഭേദമായിരുന്നു.

പ്രജാസഭാ സാമാജികന്മാരായി 31 താലൂക്കുകളിൽ നിന്ന് 66 പേരെയും, പട്ടണ പരിഷ്‌കരണ കമ്മിറ്റികളിൽ നിന്നും ഓരോരുത്തൻ വീതം 5 പേരെയും കൂട്ടി 71 സാമാജികന്മാർ കഴികെ, ഒരോരോ പൊതുസംഘങ്ങളിൽ നിന്ന് ഓരോ പ്രതിനിധിയും    സ്വീകരിക്കപ്പെടുന്നതാണ്. കഴിഞ്ഞ കൊല്ലത്തിൽ പത്തൊൻപതു സംഘങ്ങളുടെ പ്രാതിനിധ്യം അനുവദിക്കപ്പെട്ടിരിന്നു. ഇക്കുറി 11 സംഘങ്ങളുടെ പേരുകളേ കാണുന്നുള്ളൂ. മറ്റ് സംഘങ്ങൾ പ്രാതിനിധ്യം കിട്ടുവാൻ തുലാം 10-നു മേൽ താമസിയാതെ ഡിവിഷൻ പേഷ്ക്കാർ മുഖേന അപേക്ഷ അയക്കണമെന്നും ചട്ടങ്ങളിൽ പറഞ്ഞു കാണുന്നു. ഇപ്പോൾ ഗസറ്റിൽ ചേർത്തിരിക്കുന്ന നിബന്ധന പ്രകാരം 82 സാമാജികന്മാരേ തികഞ്ഞിട്ടുള്ളൂ. നൂറു തികയുന്നതിന് ഇത്രയും സംഘപ്രതിനിധികളെ സ്വീകരിക്കുമെന്നുള്ളതിനാൽ, പൊതുസംഘങ്ങൾ ഈ വിഷയത്തിൽ മന്ദിച്ചിരിക്കുവാൻ പാടില്ലാത്തതാകുന്നു. 


സാമാജികന്മാരെ തെരഞ്ഞെടുക്കുന്ന ...ആളുകൾ  കഴിഞ്ഞകൊല്ലത്തിൽ ചിലെടങ്ങളിലൊക്കെ തഹശീൽദാരന്മാരുടെ ഇടയിൽ ഓരോരോ അപ്രാപ്തന്മാരെയും.......... ഉദ്യോഗസ്ഥന്മാരെപ്പറ്റി പറയുവാൻ ....തെരഞ്ഞെടുത്ത് ....സഭയിൽ ഉന്തിത്തള്ളി അയയ്ക്കചെയ്യരുതെന്ന് ഞങ്ങൾ മുൻകൂട്ടി പറഞ്ഞുകൊള്ളുന്നു. ഈ സംഗതിയെപ്പറ്റി അടുത്ത ലക്കത്തിൽ പറയുന്നതാണ്. 


The Popular Assembly

  • Published on October 24, 1906
  • 1062 Views

It has been decided that the third annual meeting of Sri Moolam Popular Assembly will be held on the 4th of January 1907 (*20th of Dhanu 1082 M.E.). In this regard, the conditions regarding the selection of assembly members have been added in the Government gazette dated 30th of Kanni*. Although this year's terms are somewhat better than last year's, the allegation that it has come too late is being heard all over the state. The members of each taluk, who are eligible for electing the members of the assembly, had come for the election as per the notification of the taluk authorities last year. However, this year, it is stipulated that those who are authorised to give their vote for the election should send the information to the taluk Tahsildar soon after the 10th of Thulam*. This is an improvement over the last year. Last year, there was a complaint that the Tehsildars convened the election meeting without identifying all the eligible members to give their consent. This year, the tehsildars have taken care not to attract any such complaint. The procedures laid down for the election meeting are that it should be called before the 20th of Thulam, the names of those who are qualified to give consent to vote should be confirmed in consultation with the Tehsildars of other taluks, that everyone should be informed seven days before the election meeting etc. In such a scenario, those who are qualified to give consent should sign the application form and deliver it to the Tehsildar at least by the 15th of Thulam. However, it is somewhat doubtful whether these conditions in the Government gazette of the 30th of Kanni will be known in all parts of Travancore before the 15th of Thulam.

The Government gazette itself is not very accessible. It takes about two weeks for the copies to reach everywhere. The gazette that leaves Thiruvananthapuram on a Tuesday will be available at a place which is a mere 20 kilometres away only on Thursday afternoon. In this situation, it will take a long time for it to reach the forsaken remote places like Paravur. So, it will not be surprising that all those who were eligible to give their consent to vote during past years have not turned up for the election this time around. It would have been better if the conditions had been issued sooner or if the election meeting had been postponed a little more.

Apart from the 71 members including 66 members from the 31 taluks, five members each from the Town Reform Committees; the Popular Assembly will have one representative from each of the public groups. Last year, nineteen groups were allowed to be represented. This time around, only the names of 11 groups are published. It is also seen in the rules that other groups should send their application through Division Peshkars soon after the 10th of Thulam to get representation. Now only 82 members have been accounted for as per the condition inserted in the gazette. Public organisations should not be lax in this matter as the Popular Assembly will accept many more group representatives to reach the figure of 100.

*(------------text missing)

We tell you in advance not to push and send members to speak about the officials in the assembly. This matter will be discussed in the next issue.

Translator’s note:

*A month in the Malayalam calendar.

*Malayalam date is added for clarity


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like