യെദിരാജ്‌ സുരേന്ദ്രനാഥ ആര്യയെ നാട് കടത്താൻ വിധി

  • Published on August 19, 1908
  • By Staff Reporter
  • 870 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

യതിരാജ് സുരേന്ദ്രനാഥആര്യ എന്ന ആള്‍ കഴിഞ്ഞ മാര്‍ച്ച് 9- നു-യും മേയ് 3-നു-യും ജൂണ്‍ 2-നു-യും മദ്രാസില്‍വച്ച് ചെയ്ത പ്രസംഗങ്ങളില്‍ രാജദ്രോഹകരമായും പ്രജകളെ തമ്മില്‍ ഛിദ്രിപ്പിക്കുന്നതായുമുള്ള ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നുഎന്ന് പോലീസ് റിപ്പോര്‍ട്ടു ചെയ്തതിന്മേല്‍ നടത്തിവന്ന കേസ്സിലെ വിധി പ്രസ്താവിച്ചിരിക്കുന്നതായി മദ്രാസില്‍ നിന്ന് ഇന്നു കിട്ടിയ കമ്പിവാര്‍ത്ത മറ്റൊരെടത്തു ചേര്‍ത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ക്രിമിനല്‍ സെഷ്യന്‍സ് ജഡ്ജി മിസ്റ്റര്‍ മില്ലര്‍സായിപ്പാണ് ഈ കേസ്സ് വിസ്തരിച്ച് വിധിപറഞ്ഞിരിക്കുന്നത്. ഇക്കേസ്സ് വിചാരണ ആഗസ്റ്റ് 13 -നു - പകല്‍ 11മണിക്ക് തുടങ്ങി 15-നു യോടുകൂടി പ്രതിഭാഗം വാദങ്ങള്‍ തീര്‍ന്നിരിക്കയായിരുന്നു. കേസ്സിന് ഹേതുവായത് ചില പ്രസംഗങ്ങള്‍ ആണെന്ന് പറഞ്ഞുവല്ലൊ. ഈ പ്രസംഗങ്ങളില്‍, രാവണന്‍ മണ്ഡോദരിയുടെ ഉപദേശം കേള്‍ക്കായ്കയാല്‍ നാശം അടഞ്ഞു എന്നും; ഇന്ത്യയിലെ 33 കോടി ജനങ്ങളും ഒന്നായി തുപ്പുന്നപക്ഷം, അത്രയും തുപ്പല്‍ ഒരു മഹാസമുദ്രമായിതീര്‍ന്ന് വിദേശികളെ മുക്കുവാന്‍ മതിയാകുമെന്നും; ശിവാജി, അക്ബര്‍, ഗുരു ഗോവിന്ദ് മുതലായവര്‍ ശ്ലാഘ്യപുരുഷന്മാരായിരുന്നു എന്നും; ബി സി പാളിനെ തടവില്‍ നിന്നു വിട്ടതിനെപ്പറ്റിയുള്ള അനുമോദനസഭയ്ക്കു സംഗീതം നടത്തുവാന്‍ മ്ളേച്ഛനായ പൊലീസ്കമ്മീഷണറനുവദിച്ചില്ലെന്നും, ഒരുവനെ ശിക്ഷിക്കുമ്പോള്‍, ആ സംഗതി, കുഗ്രാമങ്ങളിലെ അനക്ഷരന്മാരായ ജനങ്ങള്‍ കൂടെയും അറിയുന്നതിനും, അതിനെപ്പറ്റി അതൃപ്തിയോടെ വിചാരിക്കുന്നതിനും ഇടവരുന്നു. ജനങ്ങള്‍ പ്രായേണ, കാര്യകാരണങ്ങളുടെ യഥാര്‍ത്ഥ സ്വഭാവത്തെ അന്വേഷിച്ചറിയുന്നവരല്ലാ. അവര്‍ തല്‍ക്കാലത്തെ ക്ഷോഭത്തെ മാത്രം മനസ്സില്‍ പതിപ്പിക്കയും അതിനെ ഗവര്‍മ്മേണ്ടിന്റെ നടവടിത്തെറ്റായി ധരിക്കയും ചെയ്യുന്നു. നിരോധ നിയമങ്ങള്‍ നിമിത്തം ഏതാനും ജനങ്ങളുടെ ഇടയിലോ ഏതാനും കാലമോ ക്ഷോഭമുണ്ടായില്ലാ എന്നു വരാം. ഇതിനെ, പൊതുവില്‍ ശാന്തതയായി തന്നെ വിചാരിച്ചുകൂടാ. നിരോധത്തിന്‍റെ ഫലങ്ങളില്‍ സാധാരണ രുചിക്കാത്തവ തല്‍ക്കാലം അസ്പഷ്ടമായിരിക്കയായിരിക്കാം. പുറത്തെ കാഴ്ചകണ്ട് അകം നിര്‍ണ്ണയിക്കുന്നത് എപ്പൊഴും സുബദ്ധമായിയിരിക്കയില്ലാ. 'നാം ഒരു പദാര്‍ത്ഥത്തെ മര്‍ദ്ദിക്കുമ്പോള്‍' അതു അമര്‍ന്നതായി കുറേ നേരത്തേക്ക് തോന്നും; അതു ചതഞ്ഞോ, ഉടഞ്ഞോ, പൊടിഞ്ഞോ പോയതായി തോന്നിയേക്കാം. എന്നാല്‍, മര്‍ദ്ദനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ചൂട് എന്തുചെയ്യുന്നു? അതു മുഖേന ഉണ്ടാകുന്ന ശക്തി എന്തു ചെയ്യുന്നു? ഇതിന്മണ്ണം തന്നെ, നമ്മുടെമേല്‍ പതിക്കുന്ന നിരോധം കൊണ്ട് തല്‍ക്കാലത്തേക്ക് നമ്മുടെ ബാഹ്യചേഷ്ടകള്‍ ഒതുങ്ങിയിരിക്കുന്നു എന്നു വരാം. എന്നാല്‍ വാസ്തവത്തിലുള്ള ഫലം അതല്ലാ. "നിരോധനടവടികള്‍ കൊണ്ടത്രെ എല്ലാജാതി ജനങ്ങളുടെയും ഇടയില്‍ രാജ്യകാര്യജ്ഞാനം ഉണ്ടാകുന്നത്. നിരോധ നടവടികള്‍ കൊണ്ടത്രേ ആ ജനങ്ങള്‍ക്ക് സ്വന്തംനാട്ടില്‍ തങ്ങളുടെ വാസ്തവമായ അവസ്ഥ എന്താണെന്നു കാണ്മാന്‍ കണ്ണു തുറക്കുന്നുള്ളു. നിരോധനം കൊണ്ടാണ് അവര്‍ തമ്മില്‍ തമ്മില്‍ വേര്‍തിരിച്ചറിയുന്നത്. നിരോധനം തന്നെയാണ് മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയിക്കുന്നത്"Yediraj Surendranath Arya Sentenced to Exile

  • Published on August 19, 1908
  • 870 Views

The telegraphic news received today from Madras regarding the verdict in the case of sedition involving Yediraj Surendranath Arya has been published elsewhere in the paper. The trial in the case based on a police report against a man called Yediraj Surendranath Arya has been going on for some time. It was alleged that he made seditious speeches on March 9, May 3 and June 3 of 1908 in Madras. It was Mr Miller, Criminal Sessions Judge at Madras High Court, who tried Yediraj and passed judgement in the case. The trial in the case had begun at 11 am on August 13 and ended at 5 pm on the same day after the arguments of the defence.

It was stated earlier that the case originated from some speeches. In these speeches, Yediraj is reported to have said, “It was because Ravana ignored the advice of Mandodari that he met with his tragic end. If the 33 crore people of India spit in unison, the spittle thus produced will become an ocean capable of drowning the foreigners. Sivaji, Akbar, Guru Gobind, etc. were great men worthy of praise. When (text missing) is punished to celebrate the release of B. C. Pal from jail in the backdrop of a musical concert, the news of the event happens to reach even the illiterate people living in remote villages; they will even view it with disdain. By and large, people are not interested in getting to the bottom of things. Provocative action, however short-lived it may be, creates an impact on their minds and they mistake it for real government action. When prohibitory orders are in force, people may not rise in revolt or no revolt or agitation may occur at all for some time. But this should not be construed to mean that the situation is peaceful. Prohibitory orders can give rise to something unpalatable which may not be so evident for the time being. Judging the inside by what one observes on the outside may not always be free from errors. When we exert pressure on an object, the object might appear to be depressed for some time; it might even appear that it has been crushed, broken or even pulverised. But what happens to the heat generated as a result of applying pressure on it? And what happens to the energy thus produced? Extraneous action on our part may have been withdrawn owing to the ban order clamped on us. But the real outcome is not that. It is these prohibitory orders that make all people conscious of the affairs of their countries. It is through restrictive measures that the people open their eyes to see the truth of the country they live in. It is ban orders that help them recognise one another. And again, it is prohibitory orders that enable them to tell the friend from the foe (text missing).”

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like