മരുമക്കത്തായം കമ്മീഷൻ വിചാരണ

  • Published on May 02, 1908
  • By Staff Reporter
  • 398 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                       (സ്വദേശാഭിമാനി പ്രതിനിധി)

                                                                                       കായങ്കുളം, മീനം 30 .

                                                      402 ാം സാക്ഷി

ശങ്കരന്‍രാമന്‍, തട്ടയ്ക്കാട്ടുവീട്, 55 വയസ്സ്, കരം 200 രൂപാ, കാരണവന്‍, ഈരേഴവടക്കുമ്മുറി, കണ്ണമംഗലം

ഭാഗം ക്രയവിക്രയം ചെയ് വാനധികാരം കൂടാതെ കൊടുക്കണം

 എന്‍റെ തറവാട്ടില്‍ അമ്മമ്മയും അവരുടെ സഹോദരിയും തമ്മില്‍ 12 വര്‍ഷത്തിനു മുമ്പ് ഭാഗമുണ്ടായി. അററ ഭാഗമായിരുന്നു. അന്നു പൊതുക്കാരണവനും അമ്മുമ്മയും അവരുടെ സഹോദരിയും ഇല്ലായിരുന്നു. ശരിയായ അന്വേഷണമില്ലായ്കകൊണ്ടും ഛിദ്രം കൊണ്ടുമായിരുന്നു ഭാഗം വേണ്ടി വന്നത്. ഭാഗാനന്തരം ഐകമത്യവും കടക്കുറവും ഉണ്ട്. മറ്റെശാഖയില്‍ കുറച്ചു ദോഷം കാണുന്നതുകൊണ്ടാണ് അററഭാഗം വേണ്ടെന്നു പറഞ്ഞത്.

                                                         403 ാം സാക്ഷി

രാമന്‍പത്മനാഭന്‍, ബി. ഏ., 31 വയസ്സ്, കോയിക്കോണം, നടുവിലെ മുറി, കരം  ഏകദേശം ആയിരംരൂപാ, പന്തളം തെക്കേക്കര.

     28. ഏ-സാധ്യം

 ബി എല്ലാവരെയും ചേര്‍ക്കണം. ഇളമുറക്കാര്‍ തറവാട്ടു വസ്തുവില്‍ പ്രവേശിച്ചുകൂടാ എന്നു വയ്ക്കണം

കാരണവര്‍ക്കു ഒരാണ്ടത്തെക്കരം, അതു പോരാ, 500 രൂപാ വരെ, ശേഷകാരുടെ അനുവാദം കൂടാതെ ചെലവുചെയ്യാന്‍ അധികാരം ഉണ്ടായിരിക്കണം.

                                                         404 ാം സാക്ഷി

ശങ്കരന്‍കേശവന്‍, ആനയടി, 401ാം  സാക്ഷിയുടെ അനുജന്‍

                     ജ്യേഷ്ഠനൊടു യോജിക്കുന്നു.

                                                       405 ാം സാക്ഷി

വേലായുധന്‍ പരമേശ്വരന്‍, പ്രജാസഭാമെംബര്‍, 37 വയസ്സ്, കൊച്ചിക്കല്‍, മാവേലിക്കര, കരം 70-രൂപാ.

വിവാഹവും വിവാഹമോചനവും രജിസ്തര്‍ചെയ്യണം. അററഭാഗംപാടില്ല. രജിസ്തര്‍ചെയ്യാത്ത വിവാഹം സാധുവായിക്കൂടാ. അങ്ങനെയായാല്‍ എല്ലാവരും രജിസ്തര്‍ചെയ്യും. ഇപ്പൊള്‍ചെയ്തുകഴിഞ്ഞിട്ടുള്ള സംബന്ധങ്ങളെയും രജിസ്തര്‍ ചെയ്യണം. ഒരു കക്ഷി മരിച്ചിരിക്കുന്ന സംബന്ധങ്ങളെയും രജിസ്തര്‍ ചെയ്യണം. ഒരിക്കല്‍ അനുഭവത്തിനു വീതിച്ച വസ്തുവിനെ പിന്നീടെടുത്തുകൂടാ. ശാഖ സമ്പാദ്യം ശാഖയ്ക്കുതന്നെ യിരിക്കണം. ഒരു ശാഖ രണ്ടു ഉപശാഖകളായാല്‍ മററുശാഖക്കാരുമായാലോചിച്ചിട്ട് ഉപശാഖകള്‍ തമ്മില്‍ ഭാഗിക്കാം. അവര്‍ സമ്മതിച്ചില്ലെങ്കില്‍ ഭാഗിച്ചുകൂടാ. അനുഭവഭാഗം കിട്ടാന്‍ വ്യവഹാരപ്പെടാം. എന്നെന്നേയ്ക്കും അനുഭവഭാഗമേ ആകാവൂ.

                                                           406 ാം സാക്ഷി

നീലകണ്ഠന്‍രാമന്‍, മറുതാവിള, വയസ്സ് 45, നാനൂറുരൂപാ കരം, എരുമക്കുഴി, നൂറനാട്

സംബന്ധം രേഖാമൂലം വ്യവസ്ഥ ചെയ്യണം, സംബന്ധ മോചനവും അങ്ങനെതന്നെ വേണം. നടന്നുപോയിട്ടുള്ള സംബന്ധങ്ങള്‍ക്കും രേഖയുണ്ടാക്കിയാല്‍ കൊള്ളാം.

 18 ബി തായ് വഴിക്കാരില്‍ ഓരോരുത്തരും ചേരണം. കാരണവന്‍ സ്വയമായി ആണ്ടു കരത്തില്‍ മൂന്നിലൊന്നുവരെ തുകയ്ക്കു കടം വരുത്താം.

 അമ്മാവന്‍റെ അമ്മുമ്മയുടെ തള്ളയുടെ സഹോദരിവഴിയില്‍ ഉള്ള ഒരുശാഖയും ഞങ്ങളും തമ്മില്‍ 1076-ല്‍ നിശ്ചയപത്രപ്രകാരം വസ്തു വീതിച്ചിട്ടുണ്ട്. വസ്തുവിനെ പ്പററി തര്‍ക്കമുണ്ടായതുകൊണ്ട് സ്വല്പം അന്യാധീനം ചെയ് വാനുള്ള അധികാരത്തൊടു കൂടി നിശ്ചയപത്ര മുണ്ടാക്കി. അതിന്‍റെ ശേഷം വര്‍ദ്ധനയാണ്.

                                                                  407ാം സാക്ഷി - 

ഗോവിന്ദന്‍കൃഷ്ണന്‍, സ്ക്കൂള്‍ മാസ്റ്റര്‍, പട്ടവീട്ടില്‍, കൊട്ടാരകാവ്, മാവേലിക്കര, വയസ്സ് 34

3 അനുലോമപ്രതിലോമങ്ങളും സമത്തിലുള്ളവയും സാധുതന്നെ.

 സംബന്ധസമയമുള്ള കരക്കാര്‍ മുതലായവര്‍ ഒപ്പിട്ടഒരു രേഖവേണം. അല്ലെങ്കില്‍ സംബന്ധം സാധുവാക്കിക്കൂടാ. അങ്ങനെ നടന്നതായി ക്കേട്ടിട്ടില്ലാ. തെളിവിനായിട്ടാണ് ഇത് വേണ്ടത്. മേല്പടി രേഖയില്ലാത്ത സംബന്ധം സാധുവല്ലെന്നുവിചാരിക്കണം. ഈ വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞു കൂടാ

     18 ഏ സാധ്യം.

                                                             408 ാം സാക്ഷി

രാമന്‍കൃഷ്ണന്‍, 41വയസ്സ്, കാരണവന്‍, കാട്ടുപറമ്പില്‍, കൊററാര്‍കാവ്, മാവേലിക്കര, കരം 40രൂപാ

എൻ്റെ   കുഡുംബത്തില്‍ 62ല്‍ നിശ്ചയപത്രപ്രകാരം വസ്തു മൂന്നു താവഴിക്കാര്‍ക്കായി വീതിച്ചു. വഴക്കുണ്ടാകാതിരിക്കാന്‍ ഞാന്‍ വീതിച്ചുകൊടുത്തു. എന്‍റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മൂന്നുതാവഴിക്കാര്‍ക്കായിരുന്നു വീതിച്ചുകൊടുത്തത്.

                                                            409 ാം സാക്ഷി

 ഗോവിന്ദന്‍ അയ്യപ്പന്‍, കാരണവന്‍ ചേലയ്ക്കാട്, പള്ളിക്കല്‍, മാവേലിക്കര കരം ഇരുനൂറുരൂപാ, 51 വയസ്സ്

     4 ഏ ഇല്ലാ, നിറുത്തേണ്ടാ

          ബി 3   വേണ്ടാ

         സി നോട്ടീസ് അഞ്ചല്‍വഴി അയച്ചാല്‍മതി. തുകയെപ്പറ്റി ആലോചിക്കാം.

         4  ഡി മതി

         6  ബി  ആവാം. സ്ഥിതിക്കു തക്കവണ്ണം എത്രയെങ്കിലുമാവാം

        8 ഏ ഇല്ലാ

       ബി വ്യവസ്ഥ ചെയ്താല്‍കൊള്ളാം. കടമുണ്ടെങ്കില്‍ അതുനീക്കി മൂന്നിലൊന്ന്.

      സി കടംനീക്കിമൂന്നിലൊന്ന്.

     10 ഏ ഇല്ലാ

     10 ബി ഉള്‍പ്പെടുത്തണം

     12  എ ഉണ്ട്  ബി ഉണ്ട്

     13  എ ഉണ്ട്

     ബി  സഹോദരിമാര്‍ക്കു മക്കളുണ്ടാകുമ്പോള്‍

     സി  അധികമാള്‍ ഉണ്ടെങ്കില്‍ വസ്തുകൊടുത്താണ്.

 14  ഏ സമാധാനമുണ്ട് വസ്തുക്ഷയിക്കയും വര്‍ദ്ധിക്കയും ചെയ്യുന്നുണ്ട്.

  14  ബി  ഭാഗംഏര്‍പ്പെടുത്തിയാല്‍ ദോഷമാണ്. ചെലവിനായി വസ്തു വീതിക്കണം‍! ആള്‍ എണ്ണം നോക്കണം

 16  ശാഖയിലെല്ലാവരും കൂടി ആവശ്യപ്പെടണം

 17 ഉണ്ട്

 18   എ  ബി  സി  അസാധ്യം

 19  ബി  സാധുവല്ലാ

 സി അഭിവൃദ്ധിയാണ്. എന്‍റെ അമ്മവഴിക്കാരും പേരമ്മവഴിക്കാരും രണ്ടു വീടുകളില്‍ പാര്‍ക്കുന്നു

                                                         410 ാം സാക്ഷി

 ശങ്കരന്‍ശങ്കരന്‍, 35വയസ്സ്, ആനയടി, 401 ാം സാക്ഷിയുടെ അനുജന്‍

 18  എ  10രൂപായ്ക്കുമേല്‍ കരം തീരുവയുള്ളവര്‍ കണക്കുവയ്ക്കണം

                                                         411 ാം സാക്ഷി

കൃഷ്ണന്‍ നാരായണന്‍, 500രൂപാകരം 48 വയസ്, ശാഖാകാരണവന്‍,  ചൂനാട്ടുതെക്കേടത്ത്

നിശ്ചയ പത്രത്താല്‍ 69-ല്‍ വസ്തുക്കളെ വീതിച്ചു. തായ് വഴികള്‍ അതില്‍ പിന്നെ വര്‍ദ്ധിച്ചിട്ടുണ്ട്

                                                     412 ാം സാക്ഷി

 ഗോവിന്ദന്‍ കേശവന്‍, 700രൂപാകരം, 51വയസ്സ്, പുല്ലേലിയില്‍, നാടാലയില്‍ വീട് കുറത്തിക്കാട് തെക്കേക്കര

ഞങ്ങല്‍ മൂന്നുനാലു ശാഖകളുണ്ട്; 7.8-ഭവനങ്ങളിലായിവസ്തുഅനുഭവത്തോടുകൂടി പാര്‍ക്കുന്നു. ഇങ്ങനെയായിട്ട് ഇരുപതു വര്‍ഷത്തിനുമേലായി

                                                      413 ാം സാക്ഷി

 ഗോവിന്ദന്‍ കൃഷ്ണന്‍, കരം 700രൂപാ തോന്നല്ലൂര്‍ തോട്ടത്തില്‍, പന്തളം തെക്കേക്കര

സംബന്ധം രജിസ്തര്‍ ചെയ്യേണ്ടാ, ഭാഗംകിട്ടുന്ന ശാഖക്കാര്‍ അന്യാധീനം ചെയ്തുകൂടാ

 18  എ  സാധ്യം

                                                            414 ാം സാക്ഷി

 ഗോവിന്ദന്‍ നാരായണന്‍, ഇടശ്ശേരി പട്ടവീട്, കരം300രൂപാ കൊറ്റാര്‍കാവ്, മാവേലിക്കര

 8  ബി  സ്വാര്‍ജിതമില്ലെങ്കില്‍ തറവാട്ടില്‍ നിന്ന് ഭാര്യയ്ക്കുവീണ്ടും സംബന്ധം വരെയും കുട്ടികള്‍ക്കു പ്രാപ്തിവരുന്നതുവരെയും ചെലവിനു കൊടുക്കണം****************************രവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും *********************************

                                                              415 ാംസാക്ഷി

 പത്മനാഭന്‍ നാരായണന്‍, ആനയ***********************************വടക്കേതില്‍, വയസ്സ് 35

411 ാം സാക്ഷിയുടെ അനന്തരവന്‍

 18  എ  കണക്കു സൌകര്യമായി കാണിക്കപ്പെടണം. നിയമാനന്തരം ഉണ്ടാകുന്ന സംബന്ധങ്ങളെ മാത്രമേ നിയമം ബാധിക്കാവു.

                                                        416 ാംസാക്ഷി

 രാമന്‍ കൃഷ്ണന്‍, 55 വയസ്സ്, കരിപ്പോല്‍ തുരുത്തിലേത്ത് ശാഖാകാരണവന്‍, കരം 200രൂപാ തെക്കേക്കര

 8  ബി  സമ്പാദ്യമില്ലാത്ത ഇളമുറക്കാരന്‍റെ ഭാര്യയ്ക്കും മക്കള്‍ക്കും തറവാട്ടില്‍ നിന്ന് ചെലവിനുകൊടുക്കണം

 14  സി  ആളെണ്ണം നോക്കിചെലവിനു വസ്തുവീതിച്ചുകൊടുക്കണം

 14  ബി  അററഭാഗംപാടില്ലാ. ജംഗമവസ്തു അന്യാധീനം ചെയ്യുന്നതിനും പണം പററി ഒഴുമുറി കൊടുക്കുന്നതിനും ശേഷക്കാരുടെ അനുവാദം വേണം

 16  പ്രായംതികഞ്ഞ എല്ലാവരും കൂടി ചോദിക്കണം

സംബന്ധത്തിനു രജിസ്തര്‍വേണ്ടാ, അഥവാ മോചനത്തിന് രേഖയാവാം. കരക്കാരില്‍ പ്രധാനികളുടെ സാക്ഷ്യം മതി

 18  സി  അസാധ്യം

 എന്‍റെ കുഡുംബത്തില്‍ 1080-ല്‍ ചെലവിനായി നിശ്ചയ പത്രപ്രകാരം വസ്തു വീതിച്ചു. ശാഖാകാരണവന്‍ പൊതുക്കാരണവനായപ്പോള്‍ കള്ളക്കടമുണ്ടാക്കി ഏറ്റെഴുതി വിധിയുണ്ടാക്കി. സ്വന്ത ശാഖയുടെ പേരില്‍ ഒഴിമുറികൊടുക്കാന്‍ ഭാവിച്ചു. അക്കാരണവശാല്‍ വഴക്കും വ്യവഹാരവുമുണ്ടായി. 12000 രൂപായോളം നഷ്ടമായി. അതുകൊണ്ടായിരുന്നു വീതിച്ചത്. അത്യാവശ്യത്തിന്മേല്‍ ശാഖമൂപ്പനു 100 രൂപാ കടംവാങ്ങിക്കാന്‍ അധികാരം ഉണ്ട്. ഇപ്പോള്‍ താവഴികള്‍ തമ്മില്‍ രമ്യതയുണ്ട്: എന്നാല്‍, ഒന്നു രണ്ടു ശാഖകള്‍ തമ്മില്‍ വീതിക്കാഞ്ഞിട്ടുള്ള രസക്കേടുണ്ട്

                                                           417 ാം സാക്ഷി

 വേലായുധന്‍ രാഘവന്‍, മടത്തില്‍ വീട്, കരം 150 രൂപാ, കാരണവന്‍, വയസ്സ്. 32.

 സംബന്ധത്തിനും അതിന്‍റെ മോചനത്തിനും രജിസ്തര്‍വേണ്ടാ. ഇപ്പോഴത്തെതില്‍ കൂടുതലായി ഒരു വ്യവസ്ഥയുംവേണ്ട.

 18 എ സാധ്യമല്ലാ.

 എന്‍റെ തറവാട്ടില്‍ അമ്മുമ്മയും കൊച്ചമ്മയും തമ്മില്‍ അററഭാഗമുണ്ടായി.

 അമ്മുമ്മയുടെ ശാഖയില്‍ ഒരു സ്ത്രീയെ ഉള്ളു. മറ്റെശാഖ അതിന്‍റെ നാലുപശാഖകള്‍ക്കായി അററഭാഗമായി വീതിച്ചു. വ്യവഹാരവും വഴക്കും കാരണമായിരുന്നു ഭാഗിച്ചത്. എന്‍റെ അമ്മയുടെ ശാഖയും ഉപശാഖകള്‍ക്കായി വീതിച്ചു.

                                                     418 ാം സാക്ഷി

 അയ്യപ്പന്‍ പത്മനാഭന്‍, 34 വയസ്സ്, ചേലക്കാടുമഞ്ഞാടിത്തറമുറി, കരം 200 രൂപാ.

 409 ാം സാക്ഷി എന്‍റെ കാരണവനാണ്, അദ്ദേഹത്തിന്‍റെ മൊഴിയെ ഞാന്‍ സമ്മതിക്കുന്നു.

                                                    419 ാം സാക്ഷി

 ഗോവിന്ദന്‍ നാരായണന്‍, മന്തിയത്തുവരിക്കോലില്‍വീട്, തെക്കേക്കര, കരം 500 രൂപാ, 47 വയസ്സ്,

വിവാഹം രജിസ്തരാക്കേണ്ടാ.

 14 അന്യാധീനാധികാരം കൂടാതെ ഭാഗം കൊടുക്കാം. ശാഖയില്‍ പ്രായം ചെന്ന ആള്‍ ഭാഗം ചോദിക്കണം.

 ഓരോശാഖയിലും പ്രായം ചെന്ന എല്ലാവരും ചേര്‍ന്നേ അന്യാധീനം ചെയ്യാവൂ.

 മക്കളില്ലാത്ത ഭാര്യയ്ക്ക് ജീവനാംശംമാത്രമേ കൊടുക്കാവു.

 ഒരു ശാഖ മററുശാഖക്കാരുടെ അനുവാദം കൂടാതെ ഉപശാഖകളായിക്കൊള്ളാം.

 വീതിച്ച് 12 വര്‍ഷംകഴിയുമ്പോള്‍ ശാഖയ്ക്ക് സ്വാതന്ത്യം കിട്ടണം,

 എന്‍റെ തറവാട്ടിലെ 6 തായ് വഴികള്‍ വെവ്വേറെ പാര്‍ത്ത് വസ്തു അനുഭവിച്ചു വരുന്നു,

                                                        420 ാം സാക്ഷി

 കുമാരന്‍ കൃഷ്ണന്‍, 43 വയസ്സ്, ചെങ്ങഴശ്ശേരി, 300 രൂപാ കരം, ക്രിമിനല്‍ വക്കീല്‍, ചെന്നിത്തല, പ്രജാസഭ മെംബര്‍.

4 ബി 2 ം 3 ം രേഖപ്പെടുത്തണം.

 4 സി കാരണവും കോടതി ആലോചിക്കണം.

 8 സി കാല്‍ഭാഗം കൊടുക്കാം.

 ഇളമുറക്കാരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ജീവനാംശം തറവാട്ടില്‍നിന്ന് കൊടുക്കണം.

 അച്ഛന്‍ ബ്രാഹ്മണനാണെങ്കില്‍ കുട്ടികള്‍ക്ക് അവകാശം ഉണ്ടായിരിക്കണം.

 18 ബി എല്ലാസ്ത്രീപുരുഷന്മാരുടേയും അനുവാദം വേണം.

  ഒരാണ്ടത്തെ കരത്തുകയില്‍ കവിയാത്തതുക കാരണവന് തനിച്ച് കടംവാങ്ങിക്കാം.

 ഒരാണ്ടത്തെ ആദായത്തില്‍ അധികമുള്ളതുക സലയായ വ്യവഹാരത്തില്‍ എല്ലാശേഷകാരും കക്ഷിചേരണം.

 8 ബി-3 ബിയിലുള്‍പ്പെട്ട സംഗതികളിലും മക്കള്‍ക്ക് അച്ഛന്‍റെ സ്വത്ത് കിട്ടണം.

                                                       421 ാം സാക്ഷി

നീലകണ്ഠന്‍രാമന്‍, 31വയസ്സ്, സ്ക്കൂള്‍മാസ്റ്റര്‍, കുററിയില്‍, കര്‍ണ്ണമംഗലം, കരം 200രൂപാ, ശാഖാകരം 50 രൂപാ

 3 ബി '3 എ, പോലെ അവകാശമുണ്ടായിരിക്കണം- മേലിലുള്ള സംബന്ധവും തന്മോചനവും രജിസ്തര്‍ ചെയ്യണം, മററു സംബന്ധങ്ങള്‍ മനസ്സുണ്ടെങ്കില്‍

 14 ബി ഭാഗം ഉത്തമപക്ഷമാണ്.

 ക്ഷയകാരണം കൂട്ടുകുഡുംബഏര്‍പ്പാടു തന്നെ-- എന്‍റെ കുഡുംബത്തിലെ ആളുകള്‍ നാലുഭവനങ്ങളിലായി പാര്‍ക്കുന്നു.

 വെവ്വേറെ വസ്തുവനുഭവവുമുണ്ട്. വളരെക്കാലമായി. ശേഷം 401ാം സാക്ഷിയോടു യോജിച്ചു

                                                          422 ാം സാക്ഷി

കൃഷ്ണന്‍പത്മനാഭന്‍, 40വയസ്സ്, *****താവിളവീട്, 406 ാംസാക്ഷി എന്‍റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകനാണ്. അദ്ദേഹത്തോടു യോജിക്കുന്നു. എന്നാല്‍ മൂന്നിലൊന്നു കടപ്പെടുത്താമെന്നുള്ള അദ്ദേഹത്തിന്‍റെ മൊഴിയില്‍ ഞാന്‍ യോജിക്കുന്നില്ല. 18. എ സാധ്യം

                                                        423 ാം സാക്ഷി

കണ്ഠന്‍വേലായുധന്‍, 422 ാം സാക്ഷിയുടെ കാരണവന്‍, 406 ാം സാക്ഷിയോടു ചേരുന്നു.

                                                        424 ാം സാക്ഷി

 പത്മനാഭന്‍വേലായുധന്‍, 46********കാരണവന്‍, കൂടാത്തേത്തു, കരം150 ചെന്നിത്തല

 8 ബി  ഇളമുറക്കാരുടെഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ജീവനാംശം കൊടുക്ക*****

 എന്‍റെ തറവാട്ടില്‍ അമ്മവ************റമുള്ളവര്‍ വളരെമുമ്പേ ഭാഗം പിരിഞ്ഞു

 ശേഷം - 401 ാം സാക്ഷിയോടു യോജിക്കുന്നു

 ശേഷം 3-ാംപുറത്തു കാണാം

 

You May Also Like