അർബത്ത് നട്ട് ബാങ്ക്

  • Published on October 24, 1906
  • By Staff Reporter
  • 387 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

മദിരാശിയില്‍നിന്ന് സ്വന്തം ലേഖകന്‍ അയച്ചിട്ടുള്ളതും മറ്റൊരെടത്ത് ചേര്‍ത്തിട്ടുള്ളതുമായ കമ്പിവാര്‍ത്തയില്‍നിന്ന്, മദ്രാസിലെ പ്രധാനപ്പെട്ട ബാങ്കുകളില്‍ ഒന്നായ അര്‍ബത്ത് നട്ട് കമ്പനിക്കാരുടെ ഈ ബാങ്ക് ക്ഷയിച്ചുപോയിരിക്കുന്നു എന്നു ഗ്രഹിക്കാവുന്നതാകുന്നു. വളരെക്കാലമായി പ്രശസ്തരീതിയില്‍ നടത്തിപോരുന്ന ഈ ബാങ്കിന്‍റെ ക്ഷയത്തിന് ഉണ്ടായ കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയുന്നില്ലെങ്കിലും ഈ വാര്‍ത്ത തിരുവിതാംകൂറില്‍ പലര്‍ക്കും പൊതുവേ വ്യസനകരമായിരിക്കുമെന്നതില്‍ സംശയമില്ലാ. തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ടു വകയായിട്ടുതന്നെ ഒട്ടേറെ പണം ഈ ബാങ്കില്‍ കിടപ്പുണ്ട്. തിരുവിതാംകൂറിലെ പല ഉദ്യോഗസ്ഥന്മാരും ചില സംഘങ്ങളും ഈ ബാങ്കില്‍ പണം സൂക്ഷിച്ചിട്ടുണ്ട്. ബാങ്കുകള്‍ പൊളിയുന്നത് ഈ നാട്ടുകാര്‍ക്കു അത്ര പരിചിതമല്ലാത്തതാണ്. ഈ സംഗതിയില്‍ ഈ നാട്ടുകാര്‍ക്കു മാത്രമല്ലാ, മറുനാടുകളിലുള്ള പലര്‍ക്കും ഖേദം ഉണ്ടാകുവാനിടയുള്ളതാണല്ലൊ. ഇതിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ അറിയുന്നില്ലാത്തതുകൊണ്ടു, അടുത്തതവണ സവിസ്തരം പറയാമെന്നു വിചാരിക്കുന്നു.

You May Also Like