തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
- Published on August 26, 1908
- By Staff Reporter
- 419 Views
ഞങ്ങളുടെ മാനേജ്മെണ്ടിൻകീഴ്, 1904 മാണ്ട് സ്ഥാപിച്ച ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂഷൻ 1906 ജൂലൈ തുടങ്ങി കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആക്കിയിരിക്കുന്നു. താഴെ പറയുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്.
1. ടൈപ്പ് റെറ്റിംഗ്
2. ഷോർട്ട് ഹാൻഡ്
3. ബുക്ക് കീപ്പിങ്
4. ഹാൻഡ് റൈറ്റിംഗ്
5. കമേർഷ്യൽ കറെസ്പോണ്ടൻസ്
6. ബാങ്കിംങ്
7. കമേർഷ്യൽ ജ്യാഗ്രഫി
വിദ്യാർത്ഥികളെ, താഴെ പറയുന്ന പരീക്ഷകൾക്കു പഠിപ്പിക്കുന്നതും കമേർഷ്യൽ ഡിപ്ലോമ (ബിരുദം) കിട്ടാനിടയാകുന്നതുമാണ്.
മദ്രാസ് ഗവൺമെന്റ് ടെക്നിക്കൽ പരീക്ഷകൾ
ലണ്ടൻ സൊസൈറ്റി ഓഫ് ആർട്സ് പരീക്ഷകൾ
ലണ്ടൻ ഇൻകോർപ്പറേറ്റഡ് ഫൊണോഗ്രഫിക് സൊസൈറ്റി പരീക്ഷകൾ
ബർമിങ്ങാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് പരീക്ഷകൾ
ജീവധാരണ ക്ലേശങ്ങൾ മുന്നിട്ട് നിൽക്കുന്ന ഇക്കാലത്തു സർവകലാശാല വിരുതുകൾ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരും, കഴിയുന്നില്ലാത്തവരുമായ വിദ്യാർത്ഥികൾ കമേർഷ്യൽ (കച്ചവട) വിദ്യാഭ്യാസം ലഭിക്കുന്നത് ഉചിതമാകുന്നു. ഇതു മുഖേന അവർക്ക് കച്ചവടക്കാര്യങ്ങളിലോ മറ്റു സ്വതന്ത്ര തൊഴിലുകളിലോ പ്രവേശിക്കാൻ യോഗ്യത സിദ്ധിക്കുന്നതാണ്.
ഇതു സംബന്ധിച്ച വിജ്ഞപ്തി പത്രവും മറ്റു വിവരങ്ങളും, താഴെപ്പറയുന്ന ആളോട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.
മിസ്റ്റർ എ.ആർ പിള്ള, എഫ്.എസ്.എസ്.സി
എം.ആർ.എസ്
മാനേജർ, തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്