നോട്ടീസ്

  • Published on June 07, 1909
  • By Staff Reporter
  • 201 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                അബ്കാരി കണ്ട്റാക്ടരായിരുന്നു മരിച്ചുപോയ വഞ്ചിയൂരധികാരത്തിൽ കുന്നുകുഴിയിൽ കുഴിവിളാകത്തു മങ്കളാവിൽ ജാൺവിൻസൻ ഡേവിഡിൻ്റെ വസ്തുക്കളിന്മേൽ എനിക്കുള്ള മുൻബാദ്ധ്യതയായ ( 16700 ) പതിനാറായിരത്തി എഴുന്നൂറു ബ്രിട്ടീഷു രൂപയുടെ ഈടുബാദ്ധ്യതയെ സ്ഥാപിക്കാനായി ഗവർന്മേണ്ടിനെ പ്രതിയാക്കി വ്യവഹാരം കൊടുക്കുന്നതിനു ഞാൻ സർക്കാരിലേക്ക് നോട്ടീസു കൊടുത്തിരിക്കുന്നതിനാൽ ടി- വസ്തുക്കളെ കലാൽ കുടിശ്ശിഖവകയ്ക്കായി സർക്കാരിൽനിന്നും ചെയ്യാൻപോകുന്ന ലേലത്തിൽ വിളികേൾക്കുന്നവർക്ക് ലഭിക്കാൻപോകുന്ന ബാദ്ധ്യത എൻ്റെ ഈടുബാദ്ധ്യതയ്ക്ക് പിന്നീടു ബാദ്ധ്യത മാത്രം ആയിരിക്കുമെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിയിരിക്കുന്നു.                                                         എന്ന്

           തിരുവനന്തപുരം ചാലയിൽ ഉണ്ടിയൽവ്യാപാരം, സി.ആർ. എം. വി. കെ. വെങ്കിടാദ്രി അയ്യരവർകൾക്കുവേണ്ടി ടി- യാരുടെ പുത്രൻ സി. ആർ. എം. വി. കെ. രാമസുബ്ബയ്യർ.

You May Also Like