കമ്പിവാർത്ത

  • Published on August 22, 1908
  • By Staff Reporter
  • 572 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                           (സ്വന്തം ലേഖകന്‍)

                                                                                                        മദ്രാസ്

                                                                          1098 ആഗസ്റ്റ് 22-നു-

 മിസ്റ്റര്‍ ജി. സുബ്രഹ്മണ്യയ്യര്‍ പത്രാധിപരായി പ്രസിദ്ധികരിച്ചുവരുന്ന "സ്വദേശമിത്രന്‍" എന്ന തമിഴ് പ്രതിദിനപത്രത്തിന്‍റെയും, മിസ്റ്റര്‍ ശ്രീനിവാസാചാരി നടത്തുന്ന "ഇന്ത്യാ" എന്ന തമിഴ് പ്രതിവാര പത്രികയുടെയും ആഫീസുകളെ, ഇന്നലെ, പ്രെസിഡന്‍സി മജിസ്ട്രേട്ടിന്‍റെ വാറണ്ടിന്‍ പ്രകാരം പൊലീസുകാര്‍ ശോധനചെയ്തിരിക്കുന്നു. ഈ പത്രങ്ങളില്‍ രാജദ്രോഹകരങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധികരിച്ചു എന്ന സംഗതിക്കായിട്ടാണ് മിസ്റ്റര്‍ സുബ്രഹ്മണ്യയ്യരേയും മിസ്റ്റര്‍ ശ്രീനിവാസാചാരിയെയും പിടിപ്പാന്‍ വാറണ്ടുകൊടുത്തിട്ടുണ്ട്.

You May Also Like