പുതിയതരം കനഡിയൻ സ്വർണ്ണമോതിരങ്ങൾ

  • Published on October 02, 1907
  • By Staff Reporter
  • 440 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                       നവീനശാസ്ത്രരീത്യാ ഞങ്ങളാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ മോതിരങ്ങള്‍, നിറത്തില്‍ വളരെക്കാലത്തേക്ക് മാറ്റംവരാത്തതും, കാഴ്ചയ്ക്ക് സ്വര്‍ണ്ണതുല്യപ്രഭയുണ്ടായിരിക്കുന്നതുമാണ്. ഇക്കൂട്ടത്തില്‍, മേത്തരം വജ്രം, ചുവപ്പ്, പച്ച മുതലായ രത്നങ്ങള്‍ പതിച്ചിട്ടുള്ള മോതിരങ്ങളും ഉണ്ട്.  സഹായവിലയ്ക്കും, സൗകര്യത്തിനും, നല്ല നോട്ടക്കാര്‍ക്കുപോലും വ്യത്യാസം കണ്ടെത്തുന്നതിനു കഴിയാത്തതുമായ ഞങ്ങളുടെ " പുതിയതരം കന‍ഡിയന്‍ പൊന്‍മോതിരങ്ങള്‍,, സുലഭങ്ങളായിരിക്കേ, ഉപയോഗത്തില്‍ തുല്യങ്ങളായ സ്വര്‍ണ്ണമോതിരങ്ങള്‍ക്ക്  അനാവശ്യമായിട്ടു ധനവ്യയം ചെയ്യുന്നതെന്തിന്? വില, മോതിരം ഒന്നിന് 1- രൂപാ 8- അണ മാത്രം. ഡസന്‍ ഒന്നിന് 10- രൂപാ. തപാല്‍കൂലി പുറമേ. 

                   സമ്മാനം! സമ്മാനം !!  സമ്മാനം!!!

ഒന്നായി ഒരു ഡസണ്‍ മോതിരം വാങ്ങുന്നവര്‍ക്ക് 6- രൂപാ വിലപിടിക്കുന്ന ഒരു  " മഹാറാണി ,, ഘടികാരവും, അരഡസണ്‍ വാങ്ങുന്നവര്‍ക്ക് ഉറക്കമുണര്‍ത്തുന്ന ഒരു ടൈംപീസും, മൂന്നെണ്ണം വാങ്ങുന്നവര്‍ക്ക് ഒരു രൂപായ്ക്കുള്ള " മാജിക് സേവിംഗ്സ് ബാങ്ക്,, പെട്ടി ഒന്നും സമ്മാനമായി കിട്ടുന്നതാണ്. 

                                                പ്രത്യേകസമ്മാനം

           മുന്‍കൂറായി പണം മുഴുവനും അടയ്ക്കുന്നവര്‍ക്ക് തപാല്‍ചെലവുകൂടാതെ സാമാനങ്ങള്‍ അയച്ചുകൊടുക്കപ്പെടും. ആവശ്യമുണ്ടെങ്കില്‍ ഉടന്‍ എഴുതുക.

എഴുത്തുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആയിരിക്കണം.

                 ANATH    Brothers.

              O  Raghu Nath   Chatterjie's Street   (S.B)

                                                                            Calcutta

You May Also Like