അറിയിപ്പ്
- Published on July 17, 1907
- By Staff Reporter
- 854 Views
"സ്വദേശാഭിമാനി" പത്രത്തിൻ്റെ ഉടമസ്ഥാവകാശം, മേൽപ്പടി അച്ചുക്കൂടം ഉടമസ്ഥരും പത്രം ഉടമസ്ഥരും ആയ എം. മുഹമ്മദ് അബ്ദുൽക്കാദരും, പത്രാധിപരായ കെ. രാമകൃഷ്ണപിള്ളയും തമ്മിൽ, 1907 ജൂലൈ 1 നു തുടങ്ങി പങ്കായി ചേർന്ന് നടത്തുന്നതിനും, പത്രം ഇടപെട്ട മാനേജ്മെൻ്റ്, പത്രാധിപത്യം എന്നിങ്ങനെയുള്ള ചുമതല പ്രവർത്തികൾ മേൽപ്പടി കെ. രാമകൃഷ്ണപിള്ളയെ എൽപ്പിക്കുന്നതിനും നിശ്ചയിച്ചു, അതിന്മണ്ണം ചെയ്തുവരുകയാൽ, മേലാൽ, പത്രം കിട്ടണമെന്നുള്ള അപേക്ഷകൾ, പത്ര വില വക പണം മുതലായ സകലവും,
കെ. രാമകൃഷ്ണപിള്ള,
"സ്വദേശാഭിമാനി," മാനേജിങ്
പ്രൊപ്രൈറ്ററും പത്രാധിപരും,
"കേരളൻ, ആഫീസ്;
തിരുവനന്തപുരം.
എന്ന മേൽവിലാസത്തിലും, ഇതേവരെ കുടിശ്ശിഖ വരാനുള്ള പണം എം. മുഹമ്മദ് അബ്ദുൽക്കാദർ 'സ്വദേശാഭിമാനി' ഉടമസ്ഥർ, വക്കം ചിറയിങ്കീഴ് എന്ന മേൽവിലാസത്തിലും അയക്കേണ്ടതാണെന്നു, ഇതിനാൽ, ബഹുജനങ്ങളെ തെരിയപ്പെടുത്തിയിരിക്കുന്നു.
എന്ന്
വക്കം എം. മുഹമ്മദ് അബ്ദുൽക്കാദർ
07 ജൂലൈ 1 നു "സ്വദേശാഭിമാനി" ഉടമസ്ഥർ