പുതിയതരം കനഡിയൻ സ്വർണ്ണ മോതിരങ്ങൾ

  • Published on November 13, 1907
  • By Staff Reporter
  • 243 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 നവീനശാസ്ത്രരീത്യാ ഞങ്ങളാല്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഈ മോതിരങ്ങള്‍, നിറത്തില്‍ വളരെക്കാലത്തേക്ക് മാറ്റംവരാത്തതും, കാഴ്ചയ്ക്ക് സ്വര്‍ണ്ണതുല്യ പ്രഭയുണ്ടായിരിക്കുന്നതുമാണ്. ഇക്കൂട്ടത്തില്‍, മേത്തരം വജ്രം, ചുവപ്പ്, പച്ച മുതലായ രത്നങ്ങള്‍ പതിച്ചിട്ടുള്ള മോതിരങ്ങളും ഉണ്ട്. സഹായവിലയ്ക്കും, സൌകര്യത്തിനും, നല്ല നോട്ടക്കാര്‍ക്കുപോലും വ്യത്യാസം കണ്ടെത്തുന്നതിനു കഴിയാത്തതുമായ ഞങ്ങളുടെ "പുതിയതരം കനഡിയന്‍ പൊന്‍മോതിരങ്ങള്‍" സുലഭങ്ങളായിരിക്കേ, ഉപയോഗത്തില്‍ തുല്യങ്ങളായ സ്വര്‍ണ്ണമോതിരങ്ങള്‍ക്ക് അനാവശ്യമായിട്ടു ധനവ്യയം ചെയ്യുന്നതെന്തിന്? വില, മോതിരം ഒന്നിന് 1-രൂപാ 8-അണ മാത്രം. ഡസന്‍ ഒന്നിന് 10-രൂപ. തപാല്‍കൂലി പുറമേ

                                   സമ്മാനം! സമ്മാനം‍!! സമ്മാനം!!!

 ഒന്നായി ഒരു ഡസണ്‍ മോതിരം വാങ്ങുന്നവര്‍ക്ക് 6-രൂപാ വിലപിടിക്കുന്ന ഒരു "മഹാറാണി" ഘടികാരവും, അരഡസണ്‍ വാങ്ങുന്നവര്‍ക്ക് ഉറക്കുമുണര്‍ത്തുന്ന ഒരു ടൈംപീസും, മൂന്നെണ്ണം വാങ്ങുന്നവര്‍ക്ക് ഒരു രൂപായ്ക്കുള്ള "മാജിക് സേവിംഗ്സ് ബാങ്ക്" പെട്ടി ഒന്നും സമ്മാനമായി കിട്ടുന്നതാണ്.

                                                പ്രത്യേകസമ്മാനം.

 മുന്‍കൂറായി പണം മുഴുവനും അടയ്ക്കുന്നവര്‍ക്ക് തപാല്‍ചെലവുകൂടാതെ സാമാനങ്ങള്‍ അയച്ചു കൊടുക്കപ്പെടും. ആവശ്യമുണ്ടെങ്കില്‍ ഉടന്‍ എഴുതുക.

 എഴുത്തുകുത്തുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആയിരിക്കണം

                              ANATH Brothers

                            9 Raghu Nath Chatterjie's Street (S.B)

                                                                                                   Calcutta

You May Also Like