മേൽത്തരം ഇരണിയൽ കസവുതരങ്ങൾ

  • Published on March 14, 1908
  • By Staff Reporter
  • 171 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                      സഹായം ! സഹായം ! സഹായം !!!

തുപ്പട്ട, കവണി, പുടവ, മുണ്ടുകള്‍ മുതലായവയും; തത്ത, താമര, ദര്‍പ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ അക്ഷരങ്ങള്‍, മററു വിശേഷപ്പണികള്‍ ഇവ അടങ്ങിയ വസ്ത്രങ്ങളും, സകല ജാതിക്കാര്‍ക്കും അവരവരുടെ അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവും വന്നു പോകാത്തവിധത്തില്‍, അപേക്ഷ കിട്ടിയതുമുതല്‍ 15 - ദിവസത്തിനകം വി. പി യായി അയച്ചുകൊടുക്കുന്നതുമാകുന്നു.

 മേല്‍ത്തരമായ 3 -ാം നമ്പര്‍ കസവുമാത്രം ഉപയോഗിക്കുന്നതും, കുറഞ്ഞത് 30-ാനമ്പര്‍ മുതല്‍ 140-വരെ ഉള്ള നൂല്‍കൊണ്ടു നെയ്യുന്നതും, ആയതു ആവശ്യക്കാരുടെ അപേക്ഷ അനുസരിച്ചിരിക്കുന്നതുമാകുന്നു.

                          എം. എസ്. ആണ്ടപെരുമാപിള്ള

                        സ്വദേശവസ്ത്രവ്യാപാര സംഘം

                    ഇരണിയല്‍ (നെയ്യൂര്‍ . P. O. )


You May Also Like