തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്
- Published on November 03, 1908
- By Staff Reporter
- 361 Views
ഞങ്ങളുടെ മാനേജ്മെണ്ടിൻകീഴ് ,1904 - ാമാണ്ട് സ്ഥാപിച്ച " ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിററ്യൂഷൻ ,, 1908 - ജൂലൈ തുടങ്ങി "കമ്മേർഷ്യൽ ഇൻസ്റ്റിററ്യൂട്ട് ,, ആക്കിയിരിക്കുന്നു. താഴെ പറയുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്.
(1) ടൈപ്പ് റൈറ്റിംഗ്,
(2) ഷാർട്ട് ഹാൻഡ്,
(3 ) ബുക്ക് കീപ്പിംഗ്,
(4) ഹാൻഡ് റൈറ്റിംഗ്,
(5) കമേർഷ്യൽ കറെസ്പാണ്ടൻസ് ,
(6) ബാങ്കിംഗ് ,
(7) കമേർഷ്യൽജ്യാഗ്രഫി.
വിദ്യാർത്ഥികളെ, താഴെപ്പറയുന്ന പരീക്ഷകൾക്കു പഠിപ്പിക്കുന്നതും , അവർക്കു കമേർഷ്യൽഡിപ്ലോമാ ( ബിരുദം) കിട്ടാനിടയാകുന്നതുമാണ്.
മദ്രാസ് ഗവന്മെണ്ട് ടെൿനിക്കൽ പരീക്ഷകൾ,
ലണ്ടൻ സൊസയറ്റി ആഫ് ആർട്ട്സ് പരീക്ഷകൾ.
ലണ്ടൻ ഇൻകാർപ്പൊറേറ്റഡ് ഫൊണാഗ്രഫിക് സൊസയറ്റിപരീക്ഷകൾ
ബർമിങ്ങാം ഇൻസ്റ്റിററ്യൂട്ട് ആഫ് കാമേർസ് പരീക്ഷകൾ,
ജീവധാരണക്ലേശങ്ങൾ മുന്നിട്ടുനിൽക്കുന്ന ഇക്കാലത്തു , സർവകലാശാലാ വിരുതുകൾ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലാത്തവരും , കഴിയുന്നില്ലാത്തവരുമായ വിദ്യാർത്ഥികൾ, കമേർഷ്യൽ (കച്ചവട ) വിദ്യാഭ്യാസം ലഭിക്കുന്നത് ഉചിതമാകുന്നു. ഇതുമുഖേന അവർക്കു കച്ചവടക്കാര്യങ്ങളിലോ മറ്റു സ്വതന്ത്രതൊഴിലുകളിലോ പ്രവേശിക്കാൻ യോഗ്യത സിദ്ധിക്കുന്നതാണ്.
ഇതുസംബന്ധിച്ച വിജ്ഞപ്തിപത്രവും മറ്റുവിവരങ്ങളും , താഴെപ്പറയുന്ന ആളോട് ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ് -
മിസ്റ്റർ ഏ. ആർ.പിള്ള , എഫ്.എസ്. എസ്. സി.,
എം ആർ.എ.എസ്
മാനേജർ, തിരുവനന്തപുരം കമ്മേർഷ്യൽ ഇൻസ്റ്റിററ്യൂട്ട്.