മലയാന്‍റിസ്

  • Published on August 01, 1910
  • By Staff Reporter
  • 260 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 സകലവിധ ശബ്ദങ്ങള്‍ക്കും അക്ഷരങ്ങള്‍ ഉണ്ട്. കയ്യെഴുത്തിനും അച്ചടിക്കും അക്ഷരങ്ങള്‍ പ്രത്യേകം പ്രത്യേകമാണ്. ഇംഗ്ലീഷ് അക്ഷരങ്ങളോട് വളരെ സാമ്യമുള്ള അക്ഷരങ്ങള്‍. സകലഭാഷകളും എഴുതാം. 36- അക്ഷരമേ ഉള്ളു. മലയാളഭാഷ ഈ മലയാന്‍റിസില്‍ 31- അക്ഷരങ്ങളെക്കൊണ്ട് എഴുതുകയും, വായിക്കയുംചെയ്യാം. ഏതെങ്കിലും ഒരു ഭാഷ അഭ്യസിച്ചിട്ടുള്ളവര്‍ക്കും 4- നാഴികകൊണ്ട് ഈ ഭാഷപഠിക്കാം. അക്ഷരജ്ഞാനമില്ലാത്തവര്‍ക്ക് മുപ്പതുദിവസം ശ്രമിച്ചാല്‍ ഈ ഭാഷ എഴുതുകയും വായിക്കയും ചെയ്യാം. അക്ഷരങ്ങള്‍ എഴുതികാണ്മാന്‍ ഇതരഭാഷകളെക്കാള്‍ ഭംഗിയുണ്ട്. ഈ ഭാഷ ഏവരും സുഗമമായി ഗ്രഹിക്കത്തക്കവണ്ണം ഇതാ മലയാന്‍റിസ് ഒന്നാം പാഠം തയ്യാറായിരിക്കുന്നു. മലയാളം പഠിച്ചിട്ടുള്ളവര്‍ക്ക് ഈ ഒന്നാംപാഠംകൊണ്ട് നിഷ്പ്രയാസം മലയാന്‍റിസ് ഭാഷ പരിശീലിക്കാം.

 പണ്ഡിതര്‍ ഏ. ആര്‍. രാജരാജവര്‍മ്മ എം. ഏ. തമ്പുരാന്‍ തിരുമനസുകൊണ്ടും, പത്രാധിപര്‍ കേ. രാമകൃഷ്ണപിള്ള ബി. ഏ അവര്‍കളും സി. എല്‍. ഏ. രാമയ്യാ ശാസ്ത്രിയു എം. ഏ. അവര്‍കളും ഈ ഭാഷാസൃഷ്ടാവിന്‍റെ ശ്രമത്തെയും ഇതിന്‍റെ പ്രയോജനത്തെയുംപററി അഭിനന്ദിച്ചെഴുതീട്ടുള്ള സര്‍ട്ടിഫിക്കററുകള്‍ പ്രസ്തുത ഒന്നാംപാഠത്തില്‍ ചേര്‍ത്തിട്ടുണ്ട്.

 പുസ്തകം ഒന്നിന് വില നാലണമാത്രം.

 കൂടുതല്‍ വിവരമറിവാന്‍ ആഗ്രഹിക്കുന്നവരും, പുസ്തകത്തിനു ആവശ്യമുള്ളവരും താഴേകാണുന്ന മേല്‍വിലാസത്തില്‍ എഴുതുക.

                                                             ഏ. എം. അമീന്‍ പിള്ള വൈദ്യര്‍

                                                                   പ്ളാച്ചിയറവട്ടത്തുബംഗ്ലാ

                                                                    കാനൂര്‍,        കുളത്തൂപ്പുഴ.

You May Also Like