കേരളപുസ്തകശാല

  • Published on October 02, 1907
  • By Staff Reporter
  • 369 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                        തിരുവനന്തപുരം.

 " കേരളന്‍" ആപ്പീസിനോടു ചേര്‍ന്നു നടത്തിത്തുടങ്ങിയിരിക്കുന്ന "കേരള പുസ്തകശാല"യില്‍ താഴെപ്പറയുന്ന പുസ്തകങ്ങള്‍ വില്‍ക്കാനുണ്ട്. ആവശ്യക്കാര്‍, മാനേജര്‍, കേരളപുസ്തകശാല, "കേരളന്‍" ആഫീസ്, തിരുവനന്തപുരം- എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം:-

പാറപ്പുറം- 1ാം പുസ്തകം-വില-1-രൂപ.

                                 ചുരുക്കിയവില 12-ണ.

 പാറപ്പുറം - 2 ാം പുസ്തകം- 2-രൂപ.

                              1083      കന്നി 30-നു-വരെ-

                  1-രൂ-8-ണ യ്ക്കു കൊടുക്കും.

 ക്രിസ്തൊഫര്‍കൊളംബസ്സ്- 

                                             (കേ. രാമകൃഷ്ണപിള്ള)4-ണ.

 എന്‍റെ ഗീത-
                             (കേ. നാരായണക്കുരുക്കള്‍)6- ണ.

                                    പുരുഷഭൂഷണം.          (ടി)   2-ണ.

                  വാമനന്‍- (കേ. രാമകൃഷ്ണപിള്ള)  2-ണ.

                   നായന്മാരുടെ സ്ഥിതി - (ടി)        1- ചക്രം.

 മറ്റു പുസ്തകങ്ങളും ആവശ്യംപോലെ വാങ്ങി അയച്ചുകൊടുക്കുന്നതാണ്.

 വഴിയേ പുറപ്പെടുവിക്കാന്‍ നിശ്ചയിച്ചിട്ടുള്ള, ഉദയഭാനു, കലിയുഗരാമായണം, കളിപ്പാങ്കുളം, എന്നീ പുതിയ നോവലുകള്‍ക്കും, ശ്രീമതം, മഹതികള്‍, സാരോപദേശ കഥാശതകം, മുഹമ്മദ് നബി എന്നീ പുതിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരുടെ അപേക്ഷകളെ മുന്‍കൂട്ടി രജിസ്തര്‍ ചെയ്യുന്നതാകുന്നു.

   എന്ന് മാനേജര്‍, കേരളന്‍ ആഫീസ്.

                                       തിരുവനന്തപുരം


You May Also Like