മേൽത്തരം ഇരണിയൽ കസവുതുണികൾ

  • Published on July 08, 1908
  • By Staff Reporter
  • 207 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 സഹായം  !  സഹായം !!  സഹായം !!

              തുപ്പട്ട,  കവണി, പുടവ , മുണ്ടുകള്‍,  മുതലായവയും ;  തത്ത , താമര, ദര്‍പ്പത്തളം,  ഇംഗ്ലീഷ്,  മലയാളം, തമിഴ് എന്നീ അക്ഷരങ്ങള്‍ , മറ്റു വിശേഷപ്പണികള്‍ ഇവ അടങ്ങിയ വസ്ത്രങ്ങളും , സകല ജാതിക്കാര്‍ക്കും അവരവരുടെ അപേക്ഷ അനുസരിച്ച്  യാതൊരു വ്യത്യാസവും വന്നുപോകാത്തവിധത്തില്‍ , അപേക്ഷ കിട്ടിയതു മുതല്‍  15 -ദിവസത്തിനകം വി . പി .യായി അയച്ചുകൊടുക്കുന്നതുമാകുന്നു. 

          മേല്‍ത്തരമായ 3 -ാം നമ്പര്‍ കസവുമാത്രം ഉപയോഗിക്കുന്നതും ,  കുറഞ്ഞത് 60- ാം നമ്പര്‍ മുതല്‍ 140 - വരെ ഉള്ള നൂല്‍കൊണ്ടു നെയ്യുന്നതും , ആയതു ആവശ്യക്കാരുടെ അപേക്ഷ അനുസരിച്ചിരിക്കുന്നതുമാകുന്നു.

                                                     എം. എസ് . ആണ്ടപ്പെരുമാപിള്ള.

                                                                    സ്വദേശവസ്ത്രവ്യാപാര സംഘം

                                                                          ഇരണിയല്‍.                (നെയ്യൂര്‍ P .O.)

You May Also Like