ദേവി സോപ് ഫാക്ടറി
- Published on April 20, 1910
- By Staff Reporter
- 352 Views
തത്തമംഗലം.
ഈ ദേവി സോപ് ഫാക് ടറി കൊച്ചി ഗവർൺമെണ്ടിൽ നിന്നു വിലയേറിയ സഹായം ലഭിച്ചിരിക്കുന്നതാകുന്നു.
നോക്കുവിൻ! ആദായകരം !!
സോപ്പുണ്ടാക്കുന്ന തൊഴിൽ പഠിപ്പിച്ചുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരിക്കുന്നു. എഴുത്തുകൾ വഴിയായി വേണ്ട അറിവുകൾ കൊടുക്കാം. ഏപ്രിൽ മുതൽ ഞങ്ങളുടെ ഫാക് ടറിയിൽ സോപ്പുശാല ഏർപ്പെടുത്തുന്നു. ഇംഗ്ലീഷ് അറിയാത്തവർക്കും ഇതു പഠിപ്പിച്ചുകൊടുക്കുന്നതാണ്. ഫീസ് ആകെ 50 - രൂപാ.
അപേക്ഷകൾ.
മാർച്ച് 15നു- ക്കുള്ളിൽ അയയ്ക്കണം.
എല്ലാ വിവരങ്ങൾക്കും കത്തയച്ചു ചോദിക്കുക.
കൊച്ചി സർക്കാരിലെ ആശുപത്രികളിൽ ഉപയോഗിപ്പാൻ പതിവായി ഞങ്ങളുടെ സോപ്പുകൾ അയച്ചു കൊള്ളണമെന്ന് കൊച്ചി സർക്കാർ കല്പന അയച്ചിരിക്കുന്നു.
റോസ് - വളരെ വാസനയുള്ളതും കാണുവാൻ വളരെ ഭംഗിയുള്ളതും ആയ 3 എണ്ണം അടങ്ങിയ ഒരു പെട്ടിക്ക് വില 7 -ണ.
കർബൊളിക് - ( 10- p.c.) പെട്ടി 1ന് 10 ണ.
മരുന്നുകൾ.
1. പഞ്ചബാണഗുളിക - രതീദേവിയാൽ പ്രത്യേകമായി അനുകൂലിക്കപ്പെട്ട ഒരു സിദ്ധൌഷധം. കായബലം ഇല്ലാത്ത പുമാന്മാർക്കു ഇതു ഒരിക്കൽ മാത്രം സേവിച്ചാൽ ഗുണം കിട്ടുമെന്നുള്ളത് ഒരിക്കൽ മാത്രം ഉപയോഗിച്ചു നോക്കിയാൽ അറിയുന്നതാണ്.
ഒരു ഡസൻ അടങ്ങിയ കുപ്പിക്ക് 1 - ക മാത്രം.
ആവശ്യപ്പെടേണ്ട മേൽവിലാസം
മാനേജർ, ഇൻഡസ്ട്രിയൽ യൂനിയൻ
തത്തമംഗലം - മലബാർ.
Thathamangalam Malabar.