നോട്ടീസ്
- Published on February 27, 1907
- By Staff Reporter
- 466 Views
"സ്വദേശാഭിമാനി" പത്രം കിട്ടണമെന്നു അപേക്ഷിച്ചുകൊണ്ടു പലരും പത്രവില മണിയോർഡർ ചെയ്തു വരുന്നത് പത്രാധിപരുടെ മേൽവിലാസത്തിലാണെന്ന് കാണുന്നു. ഇതു നിമിത്തം പല അസൌകര്യങ്ങളും ഉണ്ടാകുവാനിടയുണ്ട്. പത്രവില സംബന്ധമായിട്ടുള്ള കത്തിടപാടുകളെല്ലാം "സ്വദേശാഭിമാനി" ഉടമസ്ഥർ, വക്കം, ചിറയിങ്കീഴ് " എന്ന മേൽവിലാസത്തിലേക്കയച്ചു കൊടുക്കേണ്ടതാണ്. പത്രാധിപരുടെ ആഫീസ് തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കയാൽ, മാറ്റപ്പത്രങ്ങളും, ലേഖനങ്ങളും, പത്രാധിപർക്കുള്ള കത്തുകളും മറ്റും "സ്വദേശാഭിമാനി പത്രാധിപർ, തിരുവനന്തപുരം" എന്ന മേൽ വിലാസത്തിൽ അയച്ചുതരേണ്ടതുമാകുന്നു.
എന്ന്,
പത്രാധിപർ
പത്രാധിപർ മിസ്റ്റർ കെ. രാമകൃഷ്ണപിള്ള, തിരുവനന്തപുരത്തേക്കു പാർപ്പ് മാറ്റിയിരിക്കുന്നതിനാൽ, മേലാൽ, "സ്വദേശാഭിമാനി"യിൽ ചേർക്കുന്നതിനുള്ള ലേഖനങ്ങളും പത്രാധിപർക്കുള്ള എഴുത്തുകളും മാറ്റപ്പത്രങ്ങളും താഴെക്കാണുന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാകുന്നു.
എന്ന്
മാനേജർ
മേൽവിലാസം :-
"സ്വദേശാഭിമാനി" പത്രാധിപർ,
കേരളൻ" ആഫീസ്,
തിരുവനന്തപുരം