ബഹുമാനം
- Published on September 05, 1910
- By Staff Reporter
- 731 Views
6- ക വിലയുള്ള ഒരു വാച്ചുവാങ്ങുന്നവര്‍ക്കു 56 സാമാനങ്ങള്‍ ഇനാമായി കൊടുക്കപ്പെടും. ഉള്ളില്‍ കല്ലുള്ളതായ നിക്കല്‍ സില്‍വര്‍വാച്ചാണ്. ഈ വാച്ച് നല്ല ഘനമുള്ളതായും വളരെ ഭംഗിയുള്ളതായും അധികകാലം നില്‍ക്കുന്നതായും കണ്ണാടിക്കു മേലെ മൂടിയുള്ളതായും അതിന്മേല്‍തന്നെ താക്കോലുള്ളതായും ഇരിക്കും. ഇത്ര വിശേഷപ്പെട്ടതായും കല്ലുള്ളതായും ഇരിക്കുന്ന വാച്ചിന്നു വില 6- ക മാത്രമാണ്. ഈ വാച്ചോടുകൂടി പത്തുകൊല്ലത്തേയ്ക്കു ഉത്തരവാദം ചെയ്തതായ ഗാറന്‍റിപത്രവും താഴേചേര്‍ക്കുന്ന 56 സാമാനങ്ങള്‍ ഇനാമായും അയയ്ക്കപ്പെടുന്നതാണ്.
സമ്മാനങ്ങള്‍.
ബെല്‍ട്ടു, പവിഴമോതിരം, വാച്ചുചങ്ങല, കമ്പൂസ്, തോത്സഞ്ചി, മുടിപ്പൂവ്, കണ്ണാടി, വാച്ചുസഞ്ചി, വാച്ചുചരടു, സാമാനങ്ങള്‍ വെപ്പാനുള്ള ചൈനാ ഡപ്പി8. കത്തിരി, പേനക്കത്തി, പൂട്ടു, കൈഉറുമാല്‍, കണ്ണട, ലേടിപടം, കൊമ്പുചീര്‍പ്പ്, വിളക്കു, അത്തര്‍കുപ്പി, താക്കോല്‍വട്ടക്കണ്ണി, വാച്ചു കണ്ണാടി, സ്പ്രിങ്ങ്, പെട്ടി, പെന്‍സ്സില്‍, കരണ്ടി, ഷര്‍ട്ടുകുടുക്കുസെററു 1, ചിത്രകാര്‍ഡ് 21, സ്റ്റീല്‍പെന്‍, സോപ്പുകൂടി ആകെ 56
ഫോട്ടോഗ്രാഫ് മോതിരം.
ഈ മോതിരം എലക്‍ടറിക്ക് തങ്കത്തിനാലുണ്ടാക്കിയതു- മേല്‍ഭാഗത്തില്‍ ചുമപ്പ്, പച്ച, വെള്ള ഒററക്കല്ലു വെച്ചിരിക്കും. ഇതിന്‍റെ ഒരുഭാഗത്തു കടുകു പ്രമാണം ഒരുദ്വാരംവെച്ചു ഫോട്ടോഗ്രാഫ് പടംവെച്ച ഭൂതക്കണ്ണാടി അടക്കിയിരിക്കുന്നു. ഇതില്‍ നോക്കിയാല്‍ വലിയ രൂപങ്ങളാകിയ ചെടികള്‍ എടുപ്പുകള്‍ മുതലായതു വളരെ അതിശയമായിട്ടു കാണിക്കപ്പെടും. ഇതു വളരെ ആശ്ചര്യംതന്നെ. ഇത്ര ആശ്ചര്യമുള്ളതായ മോതിരം 1ക്കുവില 10-ണ മാത്രം. ഈ രണ്ടു സാമാനങ്ങള്‍ക്കും ആവശ്യപ്പെടുന്നവര്‍ തമിഴിലോ ഇംഗ്ലീഷിലൊ താഴെപറയുന്ന മേല്‍വിലാസത്തില്‍ ആവശ്യപ്പെടേണ്ടതാണ്.
മേല്‍വിലാസം,
Manager, KANAGA & Co.
Park Town, Madras.
Amazing Products (Advertisement)
- Published on September 05, 1910
- 731 Views
A total of 56 items will be given as gifts to those who make a purchase of a watch worth Rs 6/-
It is a nickel silver watch embedded with stones.
This pocket watch is heavy duty, very stylish, long lasting, has a cover over the glass and a key on it.
The watch, which is so special and has stones, costs only Rs 6/-
It comes with a 10-year guarantee and 56 accessories mentioned below.
Gifts
Belt, coral ring, watch chain, compass, leather bag, floral hair pin, mirror, watch bag, watch string, china boxes (8 nos.) scissors, knife, pen knife, lock, handkerchief, eye glasses, mask, stone-studded comb, lamp, bottle of scent, key ring, watch mirror, spring, box, pencil, spoon, shirt buttons (set of 1), picture cards (21 nos.), steel pen and soap. A total of 56 items.
Photograph magnifying ring
This ring is made from electroplated gold.
On the upper part, red, green and white stones have been fixed.
On one part of it, a very small hole with a magnifying glass is enclosed through which a photograph can be seen.
If you look through the glass, enlarged sizes of plants and structures, etc. that are part of the photograph can be seen, which is very amazing.
This product is very amazing. One such amazing ring costs Rs 10/- only.
Requests for both these goods should be written in Tamil or English and sent to the following address.
Address:
Manager,
KANAGA & Co.
Park Town
Madras
Translator

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.