ചെങ്ങന്നൂർ

  • Published on June 12, 1907
  • By Staff Reporter
  • 519 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                   (സ്വന്തലേഖകന്‍) 

                                                                                                   ഇടവം 28.

                                                          ചെങ്ങന്നൂര്‍

പ്രവൃത്തിയില്‍നിന്ന് കരംപിരിവിനായി പോയ മാസപ്പടിക്കാരനെ അടിക്കയും, മുണ്ടുപിടിച്ചുപറിക്കയും, പാര്‍വത്യകാരെ ഓടിക്കയും ചെയ്തതായി, പുലിയൂര്‍ക്കാരനായ ഒരുവന്‍റെ മേല്‍ സ്ഥലം മജിസ്ട്രേട്ടില്‍ ഒരു കേസ് നടന്നുവരുന്നു. തി. ശി. നി. 352-ം 379-ം വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. പ്രതി റിമാണ്ടില്‍ തടവില്‍ തന്നെയാണ്.

                                                            മേടംതവണ

വകയില്‍ ഈ താലൂക്കില്‍ 1847-ക 4 ചക്രം 11-കാശു ബാക്കിവന്നിരിക്കുന്നത് ഓമല്ലൂര്‍, ഒഴിച്ചുള്ള മറ്റെല്ലാ പ്രവൃത്തികളിലും കൂടിയാണെന്നും; ഓമല്ലൂര്‍ ബാക്കി ഇല്ലാത്തതിനാല്‍ ആ പാര്‍വത്യകാരെ വളരെ സന്തോഷിക്കുന്നു എന്നും; മറ്റുള്ള പാര്‍വത്യകാരന്മാരെ ഈ പ്രാവശ്യം താക്കീതുചെയ്തിരിക്കുന്നു എന്നുംമറ്റും ഡിവിഷനില്‍ നിന്നും എഴുതിവരുകയും; താലൂക്കില്‍നിന്ന് ആലാ പാര്‍വത്യകാര്‍ക്ക് ഉടന്‍ മറ്റു സംഗതികള്‍ക്കു കൂടി ഉത്തരവ് കൊടുക്കയും ചെയ്തിരിക്കുന്നു. ഈയാളുടെ നടപടികളെ കുറിച്ച് കഴിഞ്ഞ "സ്വദേശാഭിമാനി,,യില്‍ എഴുതിയിരുന്നതു കണ്ടതിനുമേല്‍ സ്ഥലം തഹശീല്‍ദാരവര്‍കള്‍ വേണ്ടവിധം ചിലതെല്ലാം ഉപദേശിച്ചിരിക്കുന്നു.

                                                സര്‍വേയുംകണ്ടെഴുത്തും

കൊണ്ടു ഉണ്ടായിട്ടുള്ള സങ്കടം നോക്കുക. കുടികളോടുചെയ്ച അക്രമം ആരറിഞ്ഞു? ക്രിമിനലായി വന്നപ്പോള്‍ വെളിയിലായി തുടങ്ങി******************എ, ബി,സി,ഡി,ഇ എന്ന 5 അക്ഷരം കൊടുത്തുതിരിച്ച വസ്തുവിനു മൊത്തം  ***************************************വക്കീലന്മാരെന്നല്ലാ സ്ഥലം മജിസ്ട്രെട്ടു കൂടി എന്താണ് ചെയ്യേണ്ടതു എന്ന് വിഷമിക്കുന്നു. ഇങ്ങനെയുള്ളോ ചില ക്ലാസിഫയർമാര്‍ ചെയ്യുന്ന ക്രമം? ഇപ്രകാരം ഇവിടെ ഓരോ പകുതികളില്‍നിന്ന്, അഞ്ചുമാറും കേസുകള്‍ ഉണ്ടാകേണ്ടതായിട്ടും ഉണ്ട്. ഇപ്രകാരം ഉള്ള സംഗതികളില്‍ "പുതുവല്‍കേസ് വിചാരണയ്ക്കും,, അധികാരം ഉള്ളവരായ അതാതു തഹശീല്‍ദാരന്മാര്‍ക്കു  എന്തെങ്കിലും തക്കതായ വ്യവസ്ഥകളിന്മേല്‍ വേണ്ട വിധം അധികാരം കൊടുത്തോ മറ്റു പ്രകാരെണയോ നിവൃത്തി ഉണ്ടാക്കികൊടുക്കേണ്ടതു അതിലെക്കു അധികാരംഉള്ള ഉദ്യോഗസ്ഥന്‍റെ കടമയാണെന്നു കണ്ടു അറിവിനായി ഇത്രയും എഴുതിയതാണ്.

  ( *സംഗതികള്‍ ലേഖകനൊഴികെയുള്ളവര്‍ക്കു കൂടി മനസ്സിലാകത്തക്കവണ്ണം, വിശദമായി വിവരിച്ചാലല്ലേ പ്രയോജനമുള്ളു. കൂടഭാഷയില്‍ പറഞ്ഞാലോ?)

                                                                               പത്രാധിപര്‍

You May Also Like