ബാറ്റ്‌ലിവാലയുടെ മരുന്നുകൾ
- Published on December 10, 1908
- By Staff Reporter
- 601 Views

വിഷജ്വരം, ഇൻഫ്ലുവെൻസ, ലഘുവായ പ്ളേഗ് ഈ രോഗങ്ങൾക്ക് ബാറ്റ്‌ലിവാലയുടെ ജ്വരത്തിനുള്ള കൂട്ട് അഥവാ, ഗുളികകൾ ഉപയോഗിക്കുക. വില 1 ക . വിഷ ചികിത്സക്ക് ബാറ്റ്‌ലിവാലയുടെ "കാളറാൾ ", തന്നെ ഒരേ ഒരു മരുന്ന്. വില 1 ക .
നരച്ചമുടിയെ സ്വതേയുള്ള നിറത്തിലാക്കുന്നതിന് ബാറ്റ്‌ലിവാലയുടെ "ഹെർടോൺ", എന്ന കേശതൈലം ഈയ്യിടെ പരിഷ്കരിക്കപ്പെട്ടതാണ്. വില 2 ക 8 ണ .
സിരകളുടെ ക്ഷീണം, ശരീരപ്രവൃത്തിയിലുള്ള ബലഹീനത ഇവയെ ഭേദപ്പെടുത്തുവാൻ ബാറ്റ്‌ലിവാലയുടെ ടോണിക് പിൽസ് എന്ന ഗുളികകൾ ഉപയോഗിക്കണം. വില 1 ക 8 ണ.
ബാറ്റ്‌ലിവാലയുടെ ദന്തശോധന ചൂർണ്ണം. നാട്ടുമരുന്നുകളും ഇംഗ്ലീഷ് മരുന്നുകളും ചേർത്തുണ്ടാക്കീട്ടുള്ളതാണ്. വില അണ 4 .
ബാറ്റ്‌ലിവാലയുടെ മണ്ഡല കുഷ്ഠഫരം കുഴമ്പിന് വില 4 അണ. ഇവ എല്ലാ സ്ഥലങ്ങളിലും കിട്ടും. താഴെപറയുന്ന ആളോടും ചോദിക്കുക. എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം.
Dr. H.L BATLIWALLA
Horli Laboratory, Undur
Mombay