ആമ്പൽപ്പൂ മോതിരങ്ങൾ
- Published on December 10, 1908
- By Staff Reporter
- 963 Views
നിറത്തിലും അഴകിലും സാക്ഷാൽ സ്വർണ്ണം പോലെ തോന്നും. കനേഡിയൻ സ്വർണ്ണം കൊണ്ടു ഉണ്ടാക്കപ്പെട്ടവയും, രത്ന സദൃശ്യങ്ങളായ കല്ലുകൾ പതിക്കപ്പെട്ടവയുമാണ്. അതിസമർത്ഥന്മാരായ ആഭരണ വ്യാപാരികളെക്കൊണ്ടു കൂടി അത്ര വേഗത്തിൽ കണ്ടു തിരിപ്പാൻ കഴിയുന്നതല്ല.
ഒന്നാം നമ്പ്ര ഒറ്റ വജ്രമോ ചുകപ്പോ കല്ലു പതിച്ചത് - വില 8 ണ. ഒരു ഡസന് 6 ക.
രണ്ടാം നമ്പ്ര 6 വജ്രങ്ങളും 1 നീലക്കല്ലു പതിച്ചത് - വില 12 അണ. ഡസന് 9 ക.
മൂന്നാം നമ്പ്ര 2 വജ്രങ്ങളും ഒരു പച്ചക്കല്ലും പതിച്ചത് - വില 12 ണ. ഡസന് 9 ക.
കെട്ടി അയ്യപ്പനും വി. പി. ക്കും കൂലി 6 ണ പുറമെ.
ഒന്നു മുതൽ മൂന്നു വരെ നമ്പ്ര മോതിരങ്ങൾ ഒരു ഡസൻ മേടിക്കുന്നവർക്ക് ഒരു 'ചാമ്പിയൻ', വാച്ച് 18 കാരറ്റ് പൊൻചങ്ങലയോടും രണ്ടു കൊല്ലത്തെ ഗ്യാരണ്ടി പത്രത്തോടും കൂടി സമ്മാനം കൊടുക്കും.
ആവശ്യപ്പെടുന്നവർക്ക് വി.പി ആയി അയച്ചു കൊടുക്കുന്നതാണ്. കത്തയക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം.