അഞ്ചുതെങ്ങ്

  • Published on June 12, 1907
  • By Staff Reporter
  • 420 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                        ആഭാസക്കമ്പനി

 പ്രിയപത്രാധിപരവര്‍കളേ!

 താങ്കളുടെ വിലയേറിയ കഴുത്തിനെ, ലവലേശം കൂസല്‍കൂടാതെ, ഭയങ്കരങ്ങളായ രണ്ടു കരവാളുകളുടെ മധ്യേ സധൈര്യം നീട്ടിപിടിച്ചുകൊണ്ടും, ജനക്ഷേമത്തെ കാംക്ഷിക്കുന്ന വിവരം നാടെങ്ങും പ്രസിദ്ധിയുള്ള ഒന്നുതന്നെ. അപൂര്‍വം ചില സ്വാര്‍ത്ഥപരന്മാരായ ആളുകളെ ഒഴിച്ച് മറ്റെല്ലാവരും താങ്കളോട് ആജീവനാന്തം കൃതജ്ഞതയുള്ളവരായിരിക്കയും ചെയ്യും. അത്ര മഹത്തരമായ കൃത്യത്താല്‍ സംതൃപ്തനായിരിക്കുന്ന താങ്കളോട് "ആനക്കാര്യത്തിനിടയ്ക്കൊരു ചേനക്കാര്യ"വും കൊണ്ടാണ് എന്‍റെ പുറപ്പാട് എങ്കിലും, അതു സാധുക്കളായ അനേകം ആളുകള്‍ ദിനംപ്രതി അനുഭവിച്ചുവരുന്ന ദയനീയമായ കഷ്ടപ്പാടുകളുടെ നിവൃത്തിമാര്‍ഗ്ഗമാകുന്നു. 11, 12,18**************ഇത്യാദി ചിറയിങ്കീഴ് താലൂക്കില്‍ പല ഇടങ്ങളില്‍ വിവിധതരങ്ങളായ അക്രമങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായും മറ്റും പല പത്രങ്ങള്‍ മുഖേനയും താങ്കളും അറിഞ്ഞിരിയ്ക്കാന്‍ ഇടയുണ്ടല്ലോ. എന്നാല്‍, ഇത് ഇപ്പോള്‍ ഒരു വലിയ പരിഷ്കാരമായി പരിണമിച്ചിരിക്കുന്നു എന്നും, ചിലപ്പോള്‍ ചില കൊള്ളാവുന്നവരും കൂടി ഇതില്‍ ഭാഗികളായി തീരുന്നുണ്ടെന്നും പറയേണ്ടിവന്നതില്‍ വ്യസനിക്കുന്നു. എന്നാല്‍, ഈയിടയ്ക്ക് 'അഭിമാനി'യുടെ ജന്മഭൂമിയും അതിവിദഗ്ദ്ധനായ ഒരു ഭരണകര്‍ത്താവിന്‍റെ കീഴില്‍ ഇരിക്കുന്നതും ബ്രിട്ടീഷ് സ്ഥലവുമായ അഞ്ചുതെങ്ങിന്‍റെ ഒരു കോണിലും മേല്‍പ്രകാരം ഒരു കമ്പനി ഉത്ഭവിച്ചു അവിടുള്ള സാധുക്കളെയും പാവപ്പെട്ട വഴിയാത്രക്കാരെയും ഉപദ്രവിച്ചു കണ്ണീരും കയ്യുമാക്കിതീര്‍ക്കുന്നുണ്ട്. ഈ അസുരവൃത്തിയുടെ ആധിക്യമത്രേ എന്നെ ഇപ്പോള്‍ ഈ ലേഖനത്തിലേയ്ക്കു പ്രേരിതനാക്കിയത്. ഇവര്‍ രാത്രികാലങ്ങളില്‍ കൂട്ടമായിചേര്‍ന്ന്, യഥേഷ്ടം വീടുകളില്‍ കയറി മോഷണം, ലഹള മുതലായ പല അനീതികളും നടത്തുന്നതു കൂടാതെ അസഹായകളായി താമസിക്കുന്ന അബലാവര്‍ഗ്ഗങ്ങളോട് കാണിക്കുന്ന അപനയമാണ് അസഹനീയമായിട്ടുള്ളത്. ചിലപ്പോള്‍ ഇവരില്‍ ഒരാള്‍ മജിസ്ട്രേട്ടായും ഏതാനുംപേര്‍ പോലീസ് ഉദ്യോഗസ്ഥന്മാരായും ചമഞ്ഞിറങ്ങി വേണ്ട കുണ്ടാമണ്ടികളൊക്കെ ചെയ്തു ഗവര്‍ന്മേണ്ടിനെപ്പോലും വഞ്ചിച്ചുവരുന്നു എന്നുള്ള വസ്തുത ഇവരുടെ അഹങ്കാരത്തിന്‍റെ പ്രത്യക്ഷ ദൃഷ്ടാന്തമാകുന്നു. പക്ഷേ, ഇവരുടെ ഈ പ്രയോഗങ്ങളെല്ലാം രാത്രികാലങ്ങളിലും ആളും അവസരവും നോക്കിയുമാകയാൽ  ധാരാളം സഹിച്ചു വരുന്നുണ്ട്. ഇവരുടെ ഈ ആക്രമണങ്ങളെക്കുറിച്ചു സങ്കടം ബോധിപ്പിക്കാ‍മെന്നു കരുതുകയാണെങ്കിൽ അനുഭവം ഉരലിന്റെ സങ്കടം കേട്ട   മദ്ദളത്തിന്റെ മറുപടിപോലെയായിത്തീരുന്നതാണ്. അതുകൊണ്ട് മിയ്ക്കയാളുകളും മൌനാലംബികളായി ഇവക്കടിമപ്പെട്ടുതന്നെ കാലയാപനം ചെയ്തുവരുന്നു. ഈ അവസ്ഥകളൊന്നുംതന്നെ  മിസ്തർ  ******************************************************************

 

You May Also Like