പരസ്യം
- Published on July 08, 1908
- By Staff Reporter
- 438 Views
തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ടില്‍ നിന്നു 1084 ാ മാണ്ടത്തേയ്ക്ക് ആവശ്യമുള്ള ഉദ്ദേശം ആറുലക്ഷം മന്നു ബംബാ ഉപ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള ഉടമ്പടി തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണരുടെ ആപ്പീസില്‍ വച്ച് 1908-ജൂലൈ 20-നു / 83 - കര്‍ക്കടകം 5നു- തിങ്കഴാഴ്ച പകല്‍ രണ്ടുമണിക്ക് ലേലംചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ആവശ്യമുള്ളപക്ഷം, 1908 ജൂണ്‍മാസം 23 നു- ലെ ഗവര്‍ന്മേണ്ട് ഗസറ്റു നോക്കുകയോ ഈ ആപ്പീസില്‍ അപേക്ഷിക്കയോ ചെയ്യേണ്ടതാകുന്നു,
എന്‍. രാമന്‍പിള്ള.
ആക് ടിങ് എക്സൈസ് കമ്മീഷണര്‍,
എക്സൈസ് കമ്മീഷണരാപ്പീസ്.
തിരുവനന്തപുരം, 1908 ജൂലൈ 7 നു-