കേരളവാർത്ത - മലബാർ

  • Published on May 06, 1908
  • By Staff Reporter
  • 603 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കോഴിക്കോട്ടു മുന്‍സിപ്പാലിട്ടിക്കകത്തുള്ള ചില മുന്‍സിപ്പാല്‍ വിളക്കുകളൊക്കെ (6 എണ്ണം) ആരൊക്കെയോ എറിഞ്ഞുപൊളിച്ചിരിക്കുന്നു.

 പ്ളേഗ് റൂളുകള്‍ക്കു വിരോധമായി പ്രവര്‍ത്തിച്ച സംഗതിക്ക് കോഴിക്കോട് നഗരം മജിസ്ട്രേട്ട് രാജ****************************ഒരു വൈദ്യന്ന് 100-ക പിഴ വിധിച്ചിരുന്നുവല്ലൊ. അത് അപ്പീലില്‍ ഡിവിഷനല്‍മജിസ്ട്രേട്ട് 30-കയാക്കി കുറച്ചിരിക്കുന്നു. 

 കൊച്ചിക്കാരനായ ഒരു യോഗ്യന്‍റെ ചില സാമാനങ്ങള്‍ കാണാതെ പോവുകനിമിത്തം ആയാള്‍ റെയില്‍വേകമ്പനിയുടെ മേല്‍ നഷ്ടത്തിന്ന് വ്യവഹാരം കൊടുത്തിരുന്നു. ഈ സാമാനം ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നുവത്രെ.

 മയ്യഴി മുന്‍സിപ്പാല്‍ചെയര്‍മാന്‍ പി രാമോട്ടി അവര്‍കളെ ആ രാജ്യക്കാരനല്ലെന്നു സ്ഥാപിച്ച് അവിടുത്തെ ജഡ്ജി ഒരു വിധി കല്പിച്ചിരിക്കുന്നു: ചെയര്‍മാന്‍ ഉദ്യോഗവും, പുതുശ്ശേരിയിലെ ബഡ്‍ജറ്റ് മീററിങ്ങിലെ കൌണ്‍സില്‍ സ്ഥാനവും ഈ വിധിയുടെ താല്പര്യപ്രകാരം നിലവിലുണ്ടാകുന്നതല്ലെന്ന് പറയേണ്ടതില്ലല്ലൊ. മിസ്റ്റര്‍ രാമോട്ടി അപ്പീല്‍ കൊടുത്തിട്ടുള്ളതിന്‍റെ വിവരം അറിയണമെങ്കില്‍ കുറെ അധികദിവസം വേണ്ടിവരും.

You May Also Like