പത്രാധിപരുടെ അറിയിപ്പ്
- Published on June 19, 1907
- By Staff Reporter
- 465 Views
എം. കേ. കേ. പി************************* വൈകികിട്ടി. അടുത്തതില്‍.
ഏ. എന്‍. മാത്തുപിള്ള, കേ.കേ. സെയ്യിദ് മഹമ്മദ് - കൈപ്പറ്റി.
എക്സ് (വൈക്കം) - ലക്ഷ്യങ്ങള്‍മാത്രം കാണിച്ചു ചുരുക്കി എഴുതിവരണം.
വയലില്‍ ശങ്കരന്‍നാരായണന്‍ - പൊതുജനസങ്കടമില്ലെന്നു സ്ഥാപിക്കാന്‍ തക്ക ലക്ഷ്യങ്ങള്‍മാത്രം എഴുതുക. മാന്യരെ അധിക്ഷേപിച്ചുള്ള പ്രലപനങ്ങള്‍ക്ക് പത്രപംക്തി അനുവദിക്കപ്പെടുകയില്ലാ.
പി. വി. പി (മൂവാറ്റുപുഴ) - "സ്വദേശാഭിമാനി" ഉപേക്ഷിച്ച പി. വി. കെയുടെ 'പ്രത്യാഖ്യാനം' 'കേരളതാരക'യില്‍ സ്വീകരിച്ചിട്ടുള്ള സ്ഥിതിക്കു ഈ മറുവടി 'താരക'യിലേക്കയക്കുക. ഈ നിസ്സാരകാര്യ വാദത്തിന് "സ്വദേശാഭിമാനി"യില്‍ സ്ഥലംഇല്ലാ.
വി. കൃഷ്ണപിള്ള (പത്മനാഭപുരം) - കേ. എം. ന്‍റെ ലേഖനത്തില്‍ ദുരുദ്ദേശ്യക്കുറ്റം ചുമത്തേണ്ട ആവശ്യമില്ലാ. പൊതുവില്‍ ബാധിക്കുന്ന സംഗതിതന്നേയോ അതില്‍ പ്രസ്താവിച്ചിട്ടുള്ളതെന്ന് ചിന്തിച്ചാല്‍ മതി. അനാവശ്യവാദം നിറുത്തുക.