സാക്ഷാൽ ആര്യവൈദ്യശാല
- Published on November 13, 1907
- By Staff Reporter
- 453 Views
ഇവിടെ എല്ലാ രോഗികളെയും മിതമായ പ്രതിഫലത്തിന്മേലും, അഗതികളെ ധര്‍മ്മമായും പ്രത്യേകം ശ്രദ്ധവച്ചു ചികിത്സിച്ചു കൊടുക്കുന്നതാകുന്നു.
കഷായങ്ങള്‍, ഗുളികകള്‍, ഘൃതങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, ദ്രാവകങ്ങള്‍, തൈലങ്ങള്‍, മുതലായ പ്രധാനപ്പെട്ട എല്ലാ നാട്ടുമരുന്നുകളും എപ്പോഴും വില്പാന് തയാറുണ്ടായിരിക്കും.
കഷായങ്ങളെല്ലാം ഇംഗ്ലീഷ് സമ്പ്രദായത്തില്‍ പരിഷ്കരിച്ചു പഴക്കത്താല്‍ കേടു വരാത്തവിധം സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആവശ്യപ്പെട്ടാല്‍ ഏതുയോഗവും വേണ്ടും വിധം തയ്യാറാക്കി കൊടുക്കുന്നതിന് ഒരുക്കവുമുണ്ട്.
മരുന്നുകളുണ്ടാക്കുന്നതില് ഞങ്ങള്‍ക്കുള്ള സത്യവും നിഷ്കര്‍ഷയും പരിചയവും എത്രമാത്രമുണ്ടെന്ന് ഒരിക്കല്‍ പരീക്ഷിച്ചാലറിയാം.
യോഗ്യന്മാരായ വൈദ്യന്മാര്ക്കും പ്രഭുക്കള്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും ദിനംപ്രതി ഞങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിശ്വാസം നിമിത്തം ആദ്യം ഒരു കൊല്ലത്തില്‍ വിറ്റിരുന്നതിലധികം മരുന്നിന് ആവശ്യക്കാര്‍ ഇപ്പോള്‍ ഒരു മാസത്തില്‍ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകൊണ്ടു കാണുന്നുണ്ട്.
ഉത്തരവാദിത്വമില്ലാത്ത വല്ലവരുടേയും വിലകുറഞ്ഞ മരുന്നുകള്‍ വാങ്ങിഉപയോഗിക്കുന്നതുകൊണ്ട് അവസാനം അധികനഷ്ടമായി തീരുകയേ ഉള്ളൂ.
ദൂരസ്ഥന്മാര്ക്കു എല്ലാ മരുന്നുകളും അവരവരുടെ ചെലവിന്മേല്‍ വി.പി.യായി അയച്ചുകൊടുക്കുന്നതിനു ഞങ്ങള്‍ എല്ലായ്പ്പോഴും ഒരുങ്ങിയിരിക്കുന്നതാണ്.
ഞങ്ങളുടെചില പ്രധാനമരുന്നുകള്‍.
1. എണ്ണകള്‍.
ക്ഷീരബലാതൈലം 7 ഔണ്‍സിന് ക ണ.
ടി 14 ടി 16 12 0
ടി 21 ടി 16 18 0
ടി 100 ടി 1 3 8 0
ടി ടി ടി 16 48 0 0
ധാന്വന്തരതൈലം 3 ടി 16 4 8 0
ടി 7 ടി 16 8 0 0
ടി 14 ടി 16 14 0 0
ബലാതൈലം 16 12 0 0
2. കഷായങ്ങള്‍.
കരിമ്പിരുമ്പാദികഷായംചെറിയത്
16 കഷായംഅടങ്ങിയ കുപ്പി 1ന്ന് 2 8 0
ടി കഷായം വലിയത് ടി ,, 3 8 0
ഗുല്‍ഗുലുതിക്തം കഷായം ടി 3 8 0
തിക്തം കഷായം ടി 2 0 0
ദ്രാക്ഷാദികഷായം ടി 3 0 0
ധാന്വന്തരംകഷായം ടി 1 0 0
നിംബാദികഷായം ടി 2 0 0
മഹാതിക്തംകഷായം ടി 2 8 0
ടി പാവുകൂടിയത് ടി 3 0 0
രാസ്നാദികഷായം ചെറിയത് ടി 2 0 1
ടി വലിയത് ടി 2 8 0
വിദാര്യാദികഷായം ടി 2 8 0
സുകുമാരകഷായം ടി 3 0 0
3. ഗുളികകള്‍.
കറുത്തഗുളിക ഡസന്‍ 1ന്ന് 12 0 0
ടി ( 100 എണ്ണം ) ടി 8ന്ന് 5 0 0
ഗോരോചനാദി ഗുളിക ടി 1ന്ന് 0 6 0
ടി ( 100 എണ്ണം ) ടി 8ന്ന് 2 8 0
ധാന്വന്തരം ഗുളിക ടി 1ന്ന് 0 6 0
ടി ( 100 എണ്ണം ) ടി 8ന്ന് 2 8 0
ബൃഹല്ജ്വരാങ്കുശംഗുളിക ടി 1ന്ന് 0 10 0
ടി ( 100എണ്ണം ) ടി 8ന്ന് 2 8 0
മേഹസംഹാരിഗുളിക ടി 1ന്ന് 1 8 0
ടി ( 100എണ്ണം ) ടി 8ന്ന് 10 0 0
മര്മ്മഗുളിക വലിയത് ടി 1ന്ന് 1 8 0
വായുഗുളിക (വിശേഷപ്പെട്ടത് ) ടി 1ന്ന് 0 12 0
വിമലഗുളിക ടി 1ന്ന് * * *
വിരേചനഗുളിക ടി 1ന്ന് 0 4 0
വിഷൂചികാരിഗുളിക ടി 1ന്ന് 0 9 0
ടി ( 100 എണ്ണം ) ടി 8 ന്ന് 4 0 0
4. ഘൃതങ്ങള്‍ .
അമൃതപ്രാശഘൃതം ഔണ്‍സ് 16 ന്ന് 5 0 0
അശ്വഗന്ധാദിഘൃതം ചെറിയത് ടി ടി 4 0 0
ടി വലിയത് ടി ടി 5 0 0
ഗുല്‍ഗുലുതിക്തഘൃതം ടി ടി 2 0 0
തിക്തഘൃതം ടി ടി 2 0 0
ദേഹപോഷണയമകം 8 ഔണ്‍സ് കുപ്പി 1ന്ന് 2 0 0
മഹാതിക്തഘൃതം ഔണ്‍സ് 16ന്ന് 4 0 0
സുകുമാരഘൃതം ടി ടി 6 0 0
5. ചൂര്‍ണ്ണങ്ങള്‍.
കര്‍പ്പൂരാദി പൊടി ചെറിയത് റാത്തല് 1 ന്ന് 2 0 0
ടി വലിയത് ടി ടി 10 0 0
നാരാചകചൂര്‍ണ്ണം ടി ടി 2 0 0
നാസികാചൂര്‍ണ്ണം വലിയത് ടി ടി 7 8 0
6. തൈലങ്ങള്‍.
ഏലത്തരിതൈലം ഔണ്‍സ് 1 ന്ന് 10 0 0
കരാമ്പൂതൈലം ടി ടി 1 12 0
ചന്ദനതൈലം ടി ടി 1 2 0
ജാതിക്കാതൈലം ടി ടി 1 2 0
ജാതിപത്രികാതൈലം ടി ടി 1 2 0
ജീരകതൈലം ടി ടി 3 12 0
7. രസങ്ങള്‍, ദ്രാവകങ്ങള്‍ .
വിഷൂചികാരിദ്രാവകം 1 ഔണ്‍സ് കുപ്പി 1 ന്ന് 0 8 0
ശാരിബാരസം (വിശേഷപ്പെട്ട നന്നാറിസത്ത്)
4 ഔണ്‍സ് കുപ്പി 1ന്ന് 1 7 0
ടി 8 ടി ടി 1 12 0
സുവര്ണ്ണദ്രാവകം (പത്തരമാറ്റുള്ള തങ്കംകൊണ്ടുണ്ടാക്കപ്പെട്ടത്)
ഔണ്‍സ് 1ന്ന് 8 0 0
8. ലേഹങ്ങള്‍, രസായനങ്ങള്‍.
അഗസ്ത്യരസായനം റാത്തല് 1 ന്ന് 2 8 0
അശ്വഗന്ധാദിലേഹം ടി ടി 3 2 0
കസ്തൂര്യാദിലേഹം ഒന്നാന്തരം ടി ടി 40 0 0
ടി രണ്ടാന്തരം ടി ടി 40 0 0
ചാതുർജ്ജാതരസായനം ടി ടി 10 0 0
ചിഞ്ചാദിലേഹം ചെറിയത് ടി ടി 5 0 0
ടി വലിയത് ടി ടി 7 8 0
ച്യവനപ്രാശം ടി ടി 4 0 0
ദശമൂലരസായനം ടി ടി 3 12 0
മദനകാമേശ്വരിലേഹം ചെറിയത് ടി ടി 5 0 0
ടി വലിയത് ടി ടി 7 8 0
മധുസ്നുഫീരസായനം ചെറിയത് ടി ടി 3 0 0
ടി വലിയത് ടി ടി 6 0 0
വാസിഷ്ഠരസായനം ടി 3 0 0
ശതാവരിഗുളം ടി 3 0 0
സുകുമാരലേഹ്യം ടി 3 12 0
ഇതുകൂടാതെ എല്ലാ മേൽമരുന്നുകളും വിശേഷപ്പെട്ടതായി ഇവിടെ ആവശ്യപ്പെട്ടാൽ കിട്ടുന്നതാണ്.
അധികവിവരം അറിയേണ്ടവർക്ക് വില വിവരം ലിസ്റ്റ് വെറുതേയും എല്ലാ മരുന്നുകളുടേയും ഉപയോഗക്രമം, ഗുണം, പഥ്യം, മാത്ര, സാരോപദേശങ്ങൾ മുതലായ സകലവിവരങ്ങളും അടങ്ങിയ ഔഷധപട്ടിക 8ണ വിലയ്ക്കും അയച്ചുകൊടുക്കുന്നതാകുന്നു.
അപേക്ഷിക്കേണ്ടും മേൽവിലാസം
ആര്യവൈദ്യശാലാ മാനേജർ
കോട്ടക്കൽ
തെക്കേമലയാളം.