കേരളവാർത്ത - കൊച്ചി

  • Published on May 16, 1908
  • By Staff Reporter
  • 686 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഈയ്യിട തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോയ തീവണ്ടിയില്‍വച്ചു ഒരു യുറേഷ്യന്‍സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.

 കൊച്ചി ഗവര്‍ന്മേന്‍റ് 4 മോട്ടോര്‍വണ്ടികള്‍ വരുത്തിയിരിക്കുന്നു. അതിലൊന്ന് രാജാവിനും ദിവാന്‍ജിക്കും ആയിട്ടാണ്

 കൊച്ചിയിലെക്കു തല്‍കാലം പൊലീസ് സൂപ്രേണ്ടായി പോയ മിസ്തര്‍ ഫ്ര്‍ഗുസനൊട്, തിരുവിതാങ്കൂറുമായുള്ള ബന്ധം വിടേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

 ഈ മാസം 3നു-മാലിപുരത്തുനിന്ന് മംഗലപുരത്തെക്കു പുറപ്പെട്ട ഒരു പടവ്, കണ്ണൂര്‍ കടല്‍പ്പുറത്തുനിന്ന് 12 നാഴിക അകലെയായി ഉടഞ്ഞുപോയിരിക്കുന്നു. ബംബാഉപ്പായിരുന്നു അതിലെ ചരക്ക്. അത് 6000 രൂപാ വില മതിക്കുന്നതാണ്.

 കൊടുങ്ങല്ലൂരിനു സമീപത്തുള്ള നാളികേരങ്ങള്‍ ചെള്ളകളുടെ ഉപദ്രവം നിമിത്തം നശിച്ചുപോയതായി കാണുകയും, ദിവാന്‍സിക്രട്ടെരി സന്ദര്‍ശിച്ച് അതിലെയ്ക്കുള്ള നിവാരണമാര്‍ഗ്ഗങ്ങള്‍ ആലോചിക്കയും. ചെള്ളുകള്‍ മുതലായ ഉപദ്രവജന്തുക്കള്‍ എപ്പൊഴാണ് വരുന്നതെന്നും മറ്റുമുള്ള സംഗതിയെക്കുറിച്ച് സൂപ്രേണ്ടിന് റിപ്പോര്‍ട്ടുചെയ്യുന്നതിന് അവിടത്തെ ജനങ്ങളൊടു ആജ്ഞാപിക്കയും ചെയ്യിരിക്കുന്നു.

You May Also Like