വൈസ്രോയിയും മുസൽമാന്മാരും
- Published on January 24, 1906
- By Staff Reporter
- 1269 Views
ഇന്ത്യാവൈസറായി സ്ഥാനത്ത് പുത്തനായി പ്രവേശിച്ചിരിക്കുന്ന മിൻറോ പ്രഭു അവർകൾക്ക്, ഈ ജനുവരി 16- ആം തീയതി കൽക്കത്തയിൽ വെച്, അവിടത്തെ "സെൻട്രൽ നാഷണൽ മുഹമ്മദ്" സഭക്കാർ സമർപ്പിച്ച മംഗളപത്രത്തിന്, മറുപടി പറഞ്ഞ കൂട്ടത്തിൽ, വൈസറായി അവർകൾ പുറപ്പെടുവിച്ച ചില അഭിപ്രായങ്ങൾ, ഇന്ത്യയിലെ മുസൽമാന്മാർക്കു മാത്രമല്ല, ഇന്ത്യാരാജ്യത്തിൻ്റെ ഭാവിശ്രേയസ്സിനെ ആഗ്രഹിക്കുന്ന സമുദായങ്ങൾക്കെല്ലാം ആലോചനാർഹമാണെന്ന് ഞങ്ങൾ സന്തോഷപൂർവ്വം പ്രസ്താവിച്ചുകൊള്ളുന്നു. "മാന്യന്മാരെ, നിങ്ങൾ, ബ്രിട്ടീഷ് കോയ്മയുടെ നേർക്കുള്ള രാജഭക്തിയെ അടിസ്ഥാനപ്പെടുത്തി ശ്രമം ചെയ്തുകൊണ്ട്, പാശ്ചാത്യവിദ്യാഭ്യാസത്തെയും, അതിൽ നിന്നുണ്ടാകുന്ന അഭിവൃദ്ധിയെയും പ്രോത്സാഹിപ്പിക്കുവാൻ കരുതുന്നതിനുപുറമെ , രാജ്യഭരണ സംബന്ധമായ ഉൽക്കർഷത്തെ പ്രാപിക്കുവാൻ സമുദായനടപടികളിൽ പരിഷ്കാരം ആവശ്യമാണെന്ന് വിശ്വസിക്കയും ചെയ്യുന്നുണ്ടല്ലോ. ഇങ്ങനെയുള്ള ഉൽക്രിഷ്ടങ്ങളായ ഉദ്ദേശ്യങ്ങളെ, ഇന്ത്യയുടെ ഭരണത്തിങ്കൽ ഉൽസുകന്മാരായുള്ളവരൊക്കെയും അഭിനന്ദിക്കയും അംഗീകരിക്കയും ചെയ്യുമെന്നുള്ളതിൽ എനിക്കു നല്ലതിന്മണ്ണം ഉറപ്പുണ്ട്. എന്നാൽ സമുദായ നടപടികളുടെ പരിഷ്കാരം, രാജ്യഭരണസംഗതിയെ ഉൽക്കർഷപ്പെടുത്തുവാൻ തക്കതാകണമെങ്കിൽ, ആ പരിഷ്കാരത്തിൻ്റെ ഉൽപ്പത്തി മിക്കവാറും എന്നല്ലാ, മുഴുവനും, നിങ്ങളുടെ ഗൃഹങ്ങളിൽ തന്നെ ഉണ്ടാകേണ്ടതാകുന്നു. ലോകരംഗത്തിൽ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ഭിന്നസമുദായങ്ങളുടെ ജീവധാരണത്തിൽ നിങ്ങളുടെ കുട്ടികൾ വിജയസ്ഥാനത്തെ പ്രാപിക്കണമെന്നുവരികിൽ അവരുടെ നടത്തയെ രൂപീകരിക്കുന്നതായ ബാല്യകാലവിദ്യാഭ്യാസത്തെ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുരുഷന്മാർക്കാകട്ടെ സ്ത്രീകൾക്കാകട്ടെ, ഈ ജീവിതമത്സരത്തിൽ ജയാപജയങ്ങൾ കിട്ടുന്നത് അവർക്ക് കുട്ടിക്കാലത്തു സ്വന്തവീടുകളിൽ നിന്നു ലഭിച്ചിട്ടുള്ള പരിശീലനത്തിൻ്റെ നന്മതിന്മകളെ ആശ്രയിച്ചിരിക്കുന്നതാകുന്നു. ഗൃഹത്തിൽ നിന്നു സമ്പാദിക്കുന്ന ശീലങ്ങളെ ശരിയായി ഭരിക്കുന്ന ആൾ സ്ത്രീയാണ്; മാതാവിൻ്റെ വിദ്യാഭ്യാസം എത്രയുണ്ടോ,അതിനെ ആശ്രയിച്ചേ ജനസമുദായത്തിൻ്റെ നടത്തയ്ക്കു യോഗ്യത കല്പിക്കാവു എന്നും, ഇന്ത്യയിലെ വിദ്യാഭ്യാസസംബന്ധമായും സമുദായസംബന്ധമായുമുള്ള ഭാവിഗുണങ്ങളെല്ലാം സ്ത്രീജനങ്ങളുടെ മനഃപരിഷ്കാരത്തെയും ബുദ്ധിഗുണത്തെയും അവലംബിച്ചിരിക്കുന്നു എന്നുമുള്ള തത്വങ്ങളേ നിങ്ങൾ നല്ലവണ്ണം അറിയേണ്ടതുമാകുന്നു...... ഇപ്രകാരമായിരുന്നു മിൻറോ പ്രഭു അവർകളുടെ ഹൃദയപൂർവ്വവും, പ്രഥമോല്പന്നവുമായ അഭിപ്രയാം. ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെ ആലോചിച്ചാൽ പ്രഭു അവർകളുടെ ഉപദേശത്തെ ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധവെച്ചു പ്രവൃത്തിയിൽ കൊണ്ടുവരേണ്ടതാണെന്നുള്ളതിൽ രണ്ടുപക്ഷക്കാർ മുസൽമാന്മാരുടെ ഇടയിൽ മാത്രമല്ല, ഇന്ത്യയുടെ മറ്റു ജനങ്ങളുടെയും ഇടയിൽ,........ പരിചരണം ഏറ്റവും ആക്ഷേപയോഗ്യമായ നിലയിലത്രേ ആചരിച്ചുപോരുന്നത്. കുട്ടികളുടെ മനസ്സിനെ നേരുമാർഗ്ഗത്തിൽ നയിക്കുന്നതിനോ, അവരെ ശുചിത്വം, കണിശം, സത്യസന്ധത, മര്യാദ മുതലായ സൽഗുണങ്ങൾ ശീലിപ്പിക്കുന്നതിനോ, മാതാവാകട്ടെ പിതാവാകട്ടെ ശരിയായി ,മനസ്സുവച് കാണുന്നില്ലെന്നുള്ളത് പ്രത്യക്ഷാനുഭവത്തിൽപെട്ട സംഗതിയാകുന്നു. കുട്ടികൾക്ക് മനസാംസ്കാരത്തിന് ഇന്നവഴിയാണ് നല്ലതെന്നുള്ള അറിവ് മിക്കസ്ത്രീകൾക്കും ലഭിച്ചിട്ടില്ലെന്നു പറയാവുന്നതാകുന്നു. ഇന്ത്യാഭരണത്തിന് അവകാശികളായി വന്നിട്ടുള്ള ഇംഗ്ലീഷുകാരുടെയും, ഭരണീയൻമാരായി തീർന്നിരിക്കുന്ന ഇന്ത്യാക്കാരുടെയും ഗൃഹജീവിതത്തിലുള്ള ഭേദം, അവരുടെ പിൽക്കാലാവസ്ഥയിൽ എത്രയോ വ്യക്തമായി പ്രകടീഭവിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ മനസ്സുഖകരവും ആഗ്രഹണീയവുമായ ഗൃഹജീവിതം ഇന്ത്യയിൽ ഇല്ലെന്നുള്ള ന്യൂനതയെ ഇന്ത്യാക്കാർ പരിഹരിച്ചാലല്ലാതെ, ഇന്ത്യാക്കാർക്കു ഒരു രാജ്യത്തിലെ ജനസമുദായമെന്ന ഒരുമയോ, യോഗ്യതയോ ഉണ്ടാവുന്നതല്ലെന്നുള്ളതും ഓർമിക്കേണ്ടതാകുന്നു. വൈസറായിക്ക്, എന്നുവേണ്ട മാന്യതയിൽ ജീവിച്ചിട്ടുള്ള ഏതു പാശ്ചാത്യരും ഇന്ത്യാക്കാരുടെ ഗൃഹജീവിതത്തിൻ്റെ വ്യവസ്ഥിതിയിൽ അനുശോകം തോന്നും. ഇന്ത്യാക്കാരുടെ ശ്രേയസ്സിനുള്ള വാസ്തവമായ ഉൽപ്പത്തി ഈ ഗൃഹപരിഷ്കാരമായിരിക്കണമെന്ന് അഭിപ്രായം ജനിക്കയും മിന്റോ പ്രഭുവിന്റെ ഉപദേശങ്ങളെ മുസൽമാന്മാരും ഇതരന്മാരും ഒന്നുപോലെ ആദരിക്കേണ്ടതാണെന്നുള്ളതിൽ ഭിന്നപക്ഷം ഉണ്ടായില്ലെന്നു തന്നെയാകുന്നു ഞങ്ങൾക്കുള്ള വിശ്വാസം.
The Viceroy and Muslims
- Published on January 24, 1906
- 1269 Views
Lord Minto, who has taken over as the new Viceroy of India, was presented with a scroll of honour on 16 January, 1906 by the Central National Muhammadan Council. We are delighted to state that the acceptance speech made by the Viceroy on the occasion contains pithy remarks not only for the Muslim community of India but also for all other communities. “Gentlemen, drawing inspiration out of your devotion to British dominance, even as you strive to achieve prosperity and felicity through western education, it is encouraging to see that you also want to reform society so as to maintain desirable standards in the administration of a country. I am certain that such lofty intentions will be appreciated by all those who have a stake in the administration of India. But if social reforms are to make an impact on the State administration, they must begin and gain momentum right from your homes themselves. If you want your children to succeed in the race for survival in which different communities vie vigorously, you must pay special attention to the primary education being given to them right at your home. The success or failure that one, whether man or woman, tastes in the struggle for existence depends on how virtuous or vicious the training one gets at home during childhood. Women play a pivotal role in the kind of training being given at home; the quality of a society is judged on how educated the women of that society are. Not only that, you must also have a thorough grasp of the principle that whatever future achievement India stands to gain in the fields of education and social advancement depends on the mental as well as the intellectual calibre acquired by its womenfolk..."
(Text missing) remarks made by Lord Minto progressed somewhat along these lines. If the present situation in India is taken into account, opinion cannot be divided among Muslims and other communities with regard to the need for putting the Viceroy’s advice to action. (Text missing) at present, the way the children are taken care of is to blame. It is quite apparent that the mother or the father are not keen on guiding the children on the right path or in giving them lessons on cleanliness, justice, honesty, courtesy and other such virtues. It can be said that most women are in the dark about a proper path suitable for refining their children. The difference in the family lives of the ruling British and the ruled Indians has become discernible to any careful observer. The people of India cannot become a cohesive community unless earnest efforts are made to bring its society at par with the comfortable and desirable levels of family life available in England today. It is natural for the Viceroy or for that matter anybody who leads a decent life to feel aggrieved at the pathetic condition in which families in India live at the moment. We firmly believe that Muslims as well as the other communities will heed the advice that India’s path to felicity begins with reforms being carried out in their family units.
Translator
K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.
Copy Editor
Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.