മേൽത്തരം ഇരണിയൽ കസവുതരങ്ങൾ

  • Published on February 26, 1908
  • By Staff Reporter
  • 429 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                സഹായം !   സഹായം !!   സഹായം!!!

 തുപ്പട്ട, കവണി, പുടവ, മുണ്ടുകള്‍ മുതലായവയും; തത്ത, താമര, ദര്‍പ്പത്തളം, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ അക്ഷരങ്ങള്‍, മറ്റു വിശേഷപ്പണികള്‍ ഇവ അടങ്ങിയ വസ്ത്രങ്ങളും, സകല ജാതിക്കാര്‍ക്കും അവരവരുടെ അപേക്ഷ അനുസരിച്ച് യാതൊരു വ്യത്യാസവും വന്നു പോകാത്തവിധത്തില്‍ 15- ദിവസത്തിനകം വി. പി യായി അയച്ചുകൊടുക്കുന്നതുമാകുന്നു.

 മേല്‍ത്തരമായ 3-ാം നമ്പര്‍ കസവുമാത്രം ഉപയോഗിക്കുന്നതും, കുറഞ്ഞത് 60-ാംനമ്പര്‍മുതല്‍ 140-വരെ ഉള്ള നൂല്‍കൊണ്ടു നെയ്യുന്നതും, ആയതു ആവശ്യക്കാരുടെ അപേക്ഷ അനുസരിച്ചിരിക്കുന്നതുമാകുന്നു.

   എം. എസ്. ആണ്ടപെരുമാപിള്ള

    സ്വദേശവസ്ത്രവ്യാപാര സംഘം

 ഇരണിയല്‍.     (നെയ്യൂര്‍ P. O.)

You May Also Like