തിരുവിതാംകൂർ സർക്കാർ വക സേവിങ്സ് ബാങ്ക് - ജനങ്ങൾക്ക് ഉപയോഗ പ്രദമോ ?

The government has announced a savings bank system.  People are making deposits in British Post Office.  But the savings bank introduced by Travancore Government is not very popular.  We believe this is primarily due to the difficulties people are facing while making deposits.

തിരുവിതാംകൂർ സർക്കാർവകയായി ഒരു സേവിങ്സ് ബാങ്ക് വ്യവസ്ഥ ഏർപ്പെടുത്തീട്ടുള്ളതായി സർക്കാർ പ‍ഞ്ചാംഗത്തിലും, സർക്കാർ റിക്കാർഡുകളിലുംകാണുവാനുണ്ട്. എന്നാൽ ഈ വ്യവസ്ഥ ഏർപ്പെടുത്തിയതിന്റെ ശേഷം എത്രയെത്ര പേർ സേവിങ്സ് ബാങ്കിൽപണമടച്ചിട്ടുണ്ടെന്നു അന്വേഷിക്കേണ്ടത് ആവശ്യം തന്നെയാണ്. ബ്രിട്ടീഷ് തപാൽ ഓഫീസുകളിലെസേവിങ്സ് ബാങ്കുകളിൽ തിരുവിതാംകൂറിലുള്ളവരിൽ പലരും പണം ഏൽപ്പിച്ചുകൊണ്ടിരിക്കുമ്പോൾ,അവർ പണം തിരുവിതാംകൂർ സർക്കാർ സേവിങ്സ് ബാങ്കിൽ ഏൽപ്പിക്കാത്തത് എന്തുകൊണ്ടായിരിക്കുംബാങ്കിന്റെ സ്ഥാപനക്കാലത്തു തന്നെ, അതിനെ അഞ്ചലാഫീസുകളിലാക്കുന്നതായാലേ ജനങ്ങൾക്ക്സൗകര്യമധികമുണ്ടായിരിക്കൂ എന്ന് പത്രങ്ങൾ ചൂണ്ടിപറഞ്ഞിരുന്നു. സർക്കാർ താലൂക്ക് ഖജനാകളിൽപണമടക്കാനും, വാങ്ങാനും ചെല്ലുന്ന ആളുകൾക്ക് നേരിടുന്ന ക്ലേശങ്ങൾ പണ്ടത്തേതിൽ നിന്ന്ഇപ്പോഴും ചുരുങ്ങീട്ടില്ല ഖജാൻജിമാരുടെ വേലകളും കുറഞ്ഞിട്ടില്ലാ. അങ്ങനെയിരിക്കെ ഈസ്ഥാപനത്തെ പൊതുവിൽ ജനങ്ങൾ, ആശിക്കാവുന്നെടത്തോളം അനുകൂലിക്കാത്തത് അവർക്കു സൗകര്യക്കുറവുള്ളതിനാലാകുന്നു.പ്രധാനപ്പെട്ട അഞ്ചലാഫീസുകളിൽ വിശ്വസ്തന്മാരും ചുമതലക്കാരുമായ ജീവനക്കാരുണ്ട്, പോലീസുബന്തവസ്സിനുംസൗകര്യമുണ്ട്. ജനങ്ങൾക്ക് സാധാരണയായി അഞ്ചലാഫീസുകളിൽ പോയി പണമേൽപ്പിക്കുവാൻ അധികം എളുപ്പവുമുണ്ടായിരിക്കും.ഇങ്ങനെയിരിക്കെ, സേവിങ്സ് ബാങ്കിനെ പ്രധാനപ്പെട്ട അഞ്ചലാഫീസുകളിലേക്ക് മാറ്റി സ്ഥാപിച്ച്അഭിവൃദ്ധിയെ പരീക്ഷിക്കുന്നത് ഉചിതമായിരിക്കുന്നതാണ്. അഞ്ചൽമാസ്റ്റർമാർക്ക് ചില ജോലികൾകുറക്കുകയും, പണച്ചുമതല വർദ്ധിപ്പിച്ച്, തക്ക ശമ്പളക്കൂടുതൽ കൊടുക്കുകയും ചെയ്യേണ്ടിവരുമെങ്കിലും, ഈ സമ്പ്രദായം പരീക്ഷണീയം ആണെന്നു തന്നെ ഞങ്ങൾ വിചാരിക്കുന്നു.

You May Also Like